X

2030 മുതല്‍ വൈദ്യുത വാഹനങ്ങള്‍ മാത്രം

ന്യൂഡല്‍ഹി: വാഹനങ്ങളുടെ മലിനീകരണം നിയന്ത്രിക്കാനുള്ള വമ്പന്‍ തീരുമാനങ്ങള്‍ക്ക് ശ്രമിച്ച് നിതി ആയോഗ്. രാജ്യത്തെ സമ്പൂര്‍ണമായി ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറ്റാനുള്ള ശ്രമമാണ് ഇപ്പോള്‍ നിതി ആയോഗ് നടപ്പിലാക്കുന്നത്.

2030 മുതല്‍ ഇന്ത്യയില്‍ വൈദ്യുത വാഹനങ്ങള്‍ മാത്രമേ വില്‍ക്കാവു എന്നതാണ് ലക്ഷ്യമിടുന്നത്. പൂര്‍ണമായും വൈദ്യുതികീരണം നടപ്പിലാക്കിയാല്‍ ചെലവ് ഒരുപാട് കുറയ്ക്കാം എന്നതാണ് കേന്ദ്രം കാണുന്ന നേട്ടം. എന്നാല്‍ ട്രക്കുകള്‍ പോലെയുള്ള വലിയ വാഹനങ്ങള്‍ വൈദ്യുതീകരണത്തിലേക്ക് നീങ്ങുന്നത് പൊതുവെ വാഹന നിര്‍മ്മാണക്കമ്പനികള്‍ എതിര്‍ക്കുകയാണ്.

chandrika: