X

തമിഴ്‌നാട്ടില്‍ ആറു രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂലൈയില്‍

തമിഴ്‌നാട്ടില്‍ നിന്നും ഒഴിവ് വരുന്ന ആറു രാജ്യ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ജൂലൈ മാസം 18ന് നടക്കും. നാല് അണ്ണാ ഡി.എം.കെ എം.പിമാരും ഡി.എം.കെ, സി.പി.ഐ അംഗങ്ങളുടേയും കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് ഒഴിവു വന്ന രാജ്യസഭാ സീറ്റുകള്‍ നികത്തുന്നതിനായാണ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫോര്‍മുല അനുസരിച്ച് ഒരു അംഗത്തെ വിജയിപ്പിക്കാന്‍ 34 വോട്ടുകളാണ് വേണ്ടത്. നിലവിലെ അംഗബലം അനുസരിച്ച് അണ്ണാഡി.എം.കെ, ഡി.എം.കെ എന്നീ കക്ഷികള്‍ക്ക് മൂന്ന് വീതം അംഗങ്ങളെ സഭയിലെത്തിക്കാനാവും. ഡി.എം.കെ, കോണ്‍ഗ്രസ്, മുസ്്‌ലിം ലീഗ് സഖ്യത്തിന് തമിഴ്‌നാട് നിയമസഭയില്‍ 108 എം.എല്‍.എമാരുടെ പിന്തുണയാണുള്ളത്. ഭരണ കക്ഷിയായ അണ്ണാഡി.എം.കെയ്ക്ക് 123 എം.എല്‍.എമാരുമാണുള്ളത്. ഇരു മുന്നണികളും സീറ്റുകള്‍ തമ്മില്‍ ഏകദേശ ധാരണയിലെത്തിയതായാണ് വിവരം.

ഡി.എം.കെയുടെ ഒരു സീറ്റ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ മത്സരിപ്പിക്കാനും സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ രാജസ്ഥാനില്‍ നിന്നും ഡോക്ടര്‍ സിങ് തെരഞ്ഞെടുക്കപ്പെടാനും സാധ്യതയുണ്ട്. ഇതുകൊണ്ട് തന്നെ സീറ്റിനായി കോണ്‍ഗ്രസ് സമ്മര്‍ദ്ദം ചെലുത്തില്ലെന്നാണ് വിവരം.

chandrika: