X

തിരഞ്ഞെടുപ്പ്; മിസോറമില്‍ കര്‍ശന സുരക്ഷ, 5000 സൈനികരെ വിന്യസിക്കും

ഐസ്വാള്‍; മിസോറാം നിയമസഭാ തിരഞ്ഞെടുപ്പില്‍ സുരക്ഷ ഉറപ്പു വരുത്താന്‍ സംസ്ഥാന പൊലീസിനു പുറമെ 5000 സൈനികരെക്കൂടി വിന്യസിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ മധൂപ് വ്യാസ്. ഐസ്വാളില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പിന് അവസരമൊരുക്കുകയാണ് ലക്ഷ്യമെന്നും കമ്മീഷന്‍ വ്യക്തമാക്കി. 3000 പൊലീസുകാരെയാണ് തിരഞ്ഞെടുപ്പ് സുരക്ഷക്കായി നിയോഗിച്ചിട്ടുള്ളത്. ഇവര്‍ക്ക് പുറമെയാണ് 5000 സൈനികരെയും വിന്യസിക്കുക. അതിര്‍ത്തി രക്ഷാ സേന, കേന്ദ്ര റിസര്‍വ് സേന (സി.ആര്‍.പി.എഫ്), സശാസ്ത്ര സീമാബെല്‍ എന്നിവയില്‍ നിന്നുള്ള 12 സൈനികര്‍ ഉള്‍പ്പെടുന്ന 450 സെക്ഷനെയാണ് വിന്യസിക്കുന്നത്.

നവംബര്‍ ഏഴിന് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ലാപിലേക്ക് കടക്കുകയാണ്. സൂക്ഷ്മ പരിശോധനയും പത്രിക പിന്‍വലിക്കാനുള്ള സമയവും പിന്നിട്ടതോടെ 174 പേരാണ് മത്സരരംഗത്തുള്ളത്. 18 വനിതകളും ഇതില്‍ ഉള്‍പ്പെടും. മിസോ നാഷണല്‍ ഫ്രണ്ട്, സോരാം പീപ്പിള്‍സ് മൂവ്‌മെന്റ്, കോണ്‍ഗ്രസ് എന്നീ കക്ഷികള്‍ 40 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്.

ബി.ജെ.പി 23 സീറ്റിലും എ.എ.പി നാലു സീറ്റിലുമാണ് മത്സരിക്കുന്നത്. 27 സ്വതന്ത്രരും മത്സര രംഗത്തുണ്ട്.
തിരഞ്ഞെടുപ്പ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ ഇതുവരെ കണക്കില്‍പെടാത്ത 36 കോടിയുടെ പണവും മദ്യവും മറ്റും പിടികൂടിയതായി കമ്മീഷന്‍ വ്യക്തമാക്കി.സ്ഥാനാര്‍ത്ഥികളി ല്‍ 64.4 ശതമാനവും ഒരുകോടിയോ അതിനു മുകളിലോ ആസ്തിയുള്ളവരാണെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. എ. എ.പി സംസ്ഥാന അധ്യക്ഷന്‍ ലാല്‍റെംകിമ പച്ചാവോ വലിയ സമ്പന്ന ന്‍. 68.93 കോടിയാണ് പച്ചാവോയുടെ ആസ്തി. ഐസ്വാള്‍ നോര്‍ത്ത് മൂ്ന്നില്‍ നിന്നാണ് പച്ചാവോ മല്‍സരിക്കുന്നത്.

webdesk11: