X

തെരഞ്ഞെടുപ്പ് ഫലം നരേന്ദ്ര മോദിയുടെ ‘ധാര്‍മ്മികവും രാഷ്ട്രീയവും വ്യക്തിപരവുമായ പരാജയം’: കോണ്‍ഗ്രസ്‌

ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ഫലം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ധാര്‍മ്മികവും രാഷ്ട്രീയവും വ്യക്തിപരവുമായ’ പരാജയമാണെന്ന് കോണ്‍ഗ്രസ്. എന്നാല്‍ തോല്‍വി സമ്മതിക്കേണ്ടിടത്ത് അദ്ദേഹത്തിന്റെ ‘ദയനീയമായ’ പ്രകടനത്തെ ന്യായീകരിക്കാനുള്ള ശ്രമങ്ങളാണ് ബിജെപിയും എന്‍ഡിഎയും നടത്തുന്നതെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.

543 അംഗ സഭയില്‍ ബിജെപിയുടെ ഭൂരിപക്ഷം 240 സീറ്റുകളായി കുറഞ്ഞിരുന്നു. ഹിന്ദി ഹൃദയ ഭൂമിയായ ഉത്തര്‍പ്രദേശിലടക്കം അവര്‍ക്ക് വന്‍ തിരിച്ചടിയുണ്ടായി. ഒറ്റയ്ക്ക് കേവല ഭൂരിപക്ഷത്തിന് സഖ്യകക്ഷികളെ ആശ്രയിക്കാതിരിക്കാനും അവര്‍ക്ക് കഴിയില്ല. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യത്തിന് 293 സീറ്റുകളാണുള്ളത്. 2014നു ശേഷം കോണ്‍ഗ്രസിന്റെ വലിയ തിരിച്ചുവരവിനും കഴിഞ്ഞ തെരഞ്ഞെടുപ്പ് സാക്ഷിയായി. 99 സീറ്റ് ലഭിച്ച കോണ്‍ഗ്രസിന് ഒരു സ്വതന്ത്രന്റെ പിന്തുണകൂടി ലഭിച്ചതോടെ 100 തികയ്ക്കാനായി.

webdesk14: