ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മൂന്ന് സംസ്ഥാനങ്ങളില്‍ വിജയിച്ച സ്ഥാനാര്‍ത്ഥികളെ ഡല്‍ഹിക്ക് വിളിപ്പിച്ച് ബി.എസ്.പി നേതാവ് മായാവതി. രാഷ്ട്രീയ അനിശ്ചിതത്വം ഇപ്പോഴും തുടരുന്ന മധ്യപ്രദേശില്‍ അടക്കം ആര്‍ക്ക് പിന്തുണ നല്‍കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുന്നതിനാണ് നിര്‍ണായക യോഗം. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് ബി.എസ്.പി പിന്തുണ നല്‍കുമെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം യോഗത്തിന് ശേഷമേ പ്രഖ്യാപിക്കൂ. സംസ്ഥാനത്ത് സമാജ്‌വാദി പാര്‍ട്ടി കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ച രാജസ്ഥാനില്‍ നാളെയാണ് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ യോഗം വിളിച്ചിരിക്കുന്നത്. സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള തന്ത്രങ്ങള്‍ സ്വീകരിക്കാന്‍ എ.ഐ.സി.സി നിരീക്ഷണ അംഗമായി കെ.സി.വേണുഗോപാലിനെ കേന്ദ്രനേതൃത്വം ഇതിനോടകം തന്നെ നിയോഗിച്ചിട്ടുണ്ട്. ഒറ്റക്ക് ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ സ്വതന്ത്രരുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.