മലപ്പുറം: മലപ്പുറത്ത് തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുസ് ലിം ലീഗ് സ്ഥാനാര്‍ത്ഥികളില്‍ 91.46 ശതമാനവും പുതുമുഖങ്ങള്‍. നിലവിലുള്ള അംഗങ്ങളില്‍ 8.54 ശതമാനം പേര്‍ മാത്രമാണ് വീണ്ടും ജനവിധി തേടുന്നത്. ലീഗ് പ്രതിനിധികളായി നഗരസഭകളിലേക്കും ത്രിതല പഞ്ചായത്തുകളിലേക്കുമായി ഇത്തവണ 1463 പേരാണ് മത്സരിക്കുന്നത്. ഇതില്‍ 125 പേര്‍ മാത്രമാണ് നിലവിലെ അംഗങ്ങള്‍.
സ്ഥാനാര്‍ത്ഥികളില്‍ 60 ശതമാനം വരെ അമ്പത് വയസ്സിന് താഴെയുള്ളവരാണ്. തദ്ദേശതലത്തില്‍ മൂന്ന് തവണ അംഗങ്ങളായവര്‍ വീണ്ടും മത്സരിക്കരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന കമ്മറ്റിയുടെ തീരുമാനമാണ് പുതുമുഖങ്ങള്‍ക്ക് അവസരം ഒരുക്കിയത്. മൊത്തം സീറ്റിന്റെ 30 ശതമാനമെങ്കിലും പുതുമുഖങ്ങളാകണമെന്നും ഒരു വീട്ടില്‍ നിന്ന് ഒന്നിലധികം പേര്‍ മത്സരിക്കരുതെന്നും നിര്‍ദേശം ഉണ്ടായിരുന്നു. ഗ്രാമപഞ്ചായത്തുകളിലെ 1028 സ്ഥാനാര്‍ത്ഥികളില്‍ 943 പേര്‍ പുതുമുഖങ്ങളാണ്. ബ്ലോക്ക് പഞ്ചായത്തിലെ 135 പേരില്‍ 125 ഉം നഗരസഭകളിലെ 278 ലെ 253 ഉം പുതുമുഖങ്ങളാണ്.