വരുന്ന അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ കേന്ദ്രസർക്കാർ നീട്ടിവെക്കുമെന്ന് സൂചന. മധ്യപ്രദേശ്, മിസോറാം, ചത്തീസ്ഗഡ്, തെലുങ്കാന ,രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾ ഡിസംബറിൽ നടക്കാനിരിക്കെയാണ് സുപ്രീംകോടതി അഭിഭാഷകനും പ്രമുഖ ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണമാണ് ഇത് സംബന്ധിച്ച ആശങ്ക പ്രകടിപ്പിച്ചത്. ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ‘എന്ന ലക്ഷ്യത്തോടെ മോദി സർക്കാർ നടത്തുന്ന നീക്കങ്ങൾ ഇന്ത്യ പോലുള്ള രാജ്യത്തിലെ ജനാധിപത്യത്തിന് ചേർന്നതല്ല എന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡൻഷ്യൽ രീതിയാണ് ഇത് .ഒരു തെരഞ്ഞെടുപ്പ് എന്ന് വന്നാൽ തെരഞ്ഞെടുപ്പ് മുമ്പ് ഭൂരിപക്ഷം നഷ്ടമായി നിലംപതിക്കുന്ന സർക്കാറുകൾ എങ്ങനെ ഭരിക്കപ്പെടുമെന്ന് അദ്ദേഹം ചോദിച്ചു .ഈ അഞ്ചു സംസ്ഥാനങ്ങളിലും ഭരണം ലഭിക്കില്ലെന്ന ഭീതിയാണ് ബിജെപിയെ കൊണ്ട് ഇങ്ങനെ ചിന്തിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
19ന് ആരംഭിക്കുന്ന പ്രത്യേക പാർലമെൻറ് സമ്മേളനത്തിൽ ‘ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ‘എന്ന നിയമഭേദഗതിക്ക് സർക്കാർ ഒരുങ്ങുമെന്നാണ് സൂചന. രാജ്യത്തിൻറെ പേര് ‘ ഭാരത് ‘എന്ന് മാറ്റാനും നീക്കമുണ്ട്. ‘അതേസമയം കേന്ദ്രസർക്കാർ സംബന്ധിച്ച് ഇതുവരെയും വ്യക്തത വരുത്തിയിട്ടില്ല. മുൻ രാഷ്ട്രപതി രാംനാഥ് കോവിഡ് അധ്യക്ഷനായി സമിതിയെ നിയോഗിച്ചിട്ടുണ്ടെങ്കിലും എപ്പോഴാണ് റിപ്പോർട്ട് ലഭിക്കേണ്ടതെന്ന് വ്യക്തമാക്കിയിട്ടില്ല .ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ‘എന്ന ലക്ഷ്യത്തിലേക്ക് നിർദ്ദേശങ്ങൾ സമർപ്പിക്കാനാണ് കേന്ദ്രസർക്കാർ സമിതിയുടെ പഠിക്കാൻ നിർദ്ദേശിച്ചിട്ടുള്ളത്.