ത്രിപുരയില്‍ 60 അംഗ നിയമസഭയിലേക്കാണ് വോട്ടെടുപ്പ് ആരംഭിച്ചു. ആദിവാസി സമൂഹത്തിന്റെ വോട്ടുകള്‍ നിര്‍ണ്ണായകമാകുന്ന ത്രിപുരയില്‍ ഭരണകക്ഷിയായ സി.പി.ഐഎമ്മും ബി.ജെ.പിയും തമ്മിലാകും കനത്ത മത്സരം നടക്കുക. രണ്ടു മാസത്തോളമായി കനത്ത പ്രചാരണ പരിപാടികള്‍ നടന്നിരുന്നു. 60 അംഗങ്ങളുള്ള നിയസഭയില്‍ സി.പി.ഐ.എം മത്സരിക്കുന്നത് 57 സീറ്റുകളിലാണ്്. 51 സീറ്റുകളില്‍ ബി.ജെ.പിയും സഖ്യകക്ഷിയായ ഐ.പി.എഫ്.ടി ഒന്‍പതു സീറ്റുകളിലുമാണ് ജനവിധി തേടുന്നത്.
രണ്ടുതവണ പ്രധാനമമന്ത്രി നരേന്ദ്രമോദിയെുള്‍പ്പടെ പ്രചരണരംഗത്തെത്തിയിരുന്നു. സി.പി.ഐഎം സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയനും ഫേസ്ബുക്കില്‍ കുറിപ്പ് രേഖപ്പെടുത്തിയിരുന്നു.
സംസ്ഥാനത്താകെ 50 റാലികളില്‍ മണിക് സര്‍ക്കാര്‍ പങ്കെടുത്തത്. 50 ശതമാനത്തിലധികം വരുന്ന ബംഗാളി വോട്ടും 30 ശതമാനത്തോളം വരുന്ന ആദിവാസി വോട്ടും ഇത്തവണ തെരെഞ്ഞെടുപ്പില്‍ നിര്‍ണായകമാകും, 25 ലക്ഷം വോട്ടര്‍മാരുള്ള ത്രിപുരയില്‍ 47,803 പേര്‍ ആദ്യമായി പോളിങ് ബുൂത്തിലേക്ക് എത്തുന്നവരാണ്.രാവിലെ ഏഴുമുതല്‍ ആരംഭിച്ച പോളിങ് വൈകിട്ട് നാലിന് സമാപിക്കും. പരമ്പരാഗത ശൈലിയില്‍ പ്രചരണം നടത്തിയ സി.പി.്െഎഎം നഗരവോട്ടുകളെക്കാള്‍ ഗ്രാമീണമേഖലയിലെ വോട്ടുകളിലാണ് നോട്ടമിട്ടിരിക്കുന്നത്.