പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പല കാര്യങ്ങളിലും വ്യക്തത ഉണ്ടാക്കുന്ന തിരഞ്ഞെടുപ്പ് ആകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പില്‍ സംസ്ഥാന പ്രശ്‌നങ്ങള്‍ പരിഗണിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ജയിക് തോമസിന്റെ പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രഭാഷണം നീണ്ടത്.
അതേസമയം സംസ്ഥാനത്ത് കത്തിപ്പടരുന്ന ഒരു വിവാദങ്ങള്‍ക്കും മുഖ്യമന്ത്രി പ്രഭാഷണത്തില്‍ മറുപടി പറഞ്ഞില്ല. പ്രതിപക്ഷ നേതാവ് ഇന്ന് ഉന്നയിച്ച 7 ചോദ്യങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ പ്രഭാഷണത്തില്‍ ഇടം കണ്ടെത്താനായില്ല.