X

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം; കര്‍ണാടക, ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നു

ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കുന്ന കര്‍ണ്ണാടക നിയമസഭ തെരഞ്ഞെടുപ്പിന്റെ തീയതിയും കേരളത്തിലെ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിക്കുന്നു. ഇന്ന് രാവിലെ 11 മണിക്ക് ചേര്‍ന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് ചട്ടങ്ങളും തിയ്യതിയും പ്രഖ്യാപിക്കുന്നത്‌. ഇതോടെ കര്‍ണാടകയില്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

2018 മെയ് 28ന് ആണ് നിലവിലുള്ള 224 അംഗ കര്‍ണാടക കോണ്‍ഗ്രസ് സര്‍ക്കാറിന്റെ കാലാവധി അവസാനിക്കുന്നത്. മെയ് മാസത്തിനു മുന്‍പായി കര്‍ണാടകത്തില്‍ നിയസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കേണ്ടതുണ്ട്. മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ നേതൃത്വത്തില്‍ ഭരിക്കുന്ന കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമെന്നാണ് പുറത്തുവരുന്ന സര്‍വ്വേകള്‍ സൂചിപ്പിക്കുന്നത്. അതേസമയം ബി.എസ് യദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടി ഭരണം പിടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.

സി.പി.എമ്മിന്റെ എം.എല്‍.എ ആയിരുന്ന കെ.കെ രാമചന്ദ്രന്‍ നായരുടെ മരണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കാലങ്ങളായി കോണ്‍ഗ്രസ് വിജയിച്ചിരുന്ന മണ്ഡലം കഴിഞ്ഞ തവണ സി.പി.എം പിടിച്ചെടുക്കുകയായിരുന്നു. ജനകീയനും കോണ്‍ഗ്രസ് പാര്‍ട്ടി നേതാവുമായ ഡി. വിജയകുമാറിലൂടെ മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്ന് ഉറച്ച വിശ്വാസത്തിലാണ് യു.ഡി.എഫ്. സജി ചെറിയാനാണ് സ്ഥാനാര്‍ഥി എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ഥി. കഴിഞ്ഞ തവണ മത്സരിച്ച് പരാജയപ്പെട്ട പി.എസ് ശ്രീധരന്‍പിള്ള തന്നെയാണ് ബി.ജെ.പിയുടെ സ്ഥാനാര്‍ഥി.

chandrika: