X

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ കൃത്രിമത്വം; തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്

ന്യൂഡല്‍ഹി: ഇലകട്രോണിക് വോട്ടിങ് മിഷീനുകളുടെ കൃത്യതയും കാര്യക്ഷമതയും ചോദ്യംചെയ്ത് കോടതില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിക്കുമേല്‍ നടപടി. വിഷയത്തില്‍ വിശദീകരണം തേടി സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ചു. വോട്ടിങ് യന്ത്രങ്ങളെപ്പറ്റി വിവിധ നേതാക്കള്‍ സംശയം ഉന്നയിച്ചതിന് പിന്നാലെ എം.എല്‍ ശര്‍മ നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്. ഇലക്ടേരോണിക് വോട്ടിങ് മെഷീനുകളില്‍ എളുപ്പത്തില്‍ കൃതിമത്വം നടത്താം എന്നായിരുന്നു ആരോപണം. അതേസമയം വിഷയം സി.ബി.ഐക്ക് വിടാന്‍ നോട്ടീസ് അയക്കണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം കോടതി തള്ളി.

യുപിയില്‍ ബിജെപി നേടിയ വന്‍ വിജയത്തെ തുടര്‍ന്നു ബി.എസ്.പി നേതാവ് മായാവതിയാണ് ഇലകട്രോണിക് വോട്ടിങ് മിഷീനിലെ കൃതിമത്വത്തെ കുറച്ച് ആരോപണം ഉന്നയിച്ചത്. വോട്ടര്‍ ഏത് ബട്ടണ്‍ അമര്‍ത്തിയാലും ബി.ജെ.പിക്ക് വോട്ട് ലഭിക്കുന്ന തരത്തില്‍ യന്ത്രങ്ങളില്‍ കൃത്രിമം കാട്ടിയെന്നാണ് മായാവതി ആരോപിച്ചത്.

തുടര്‍ന്ന് സമാന ആരോപണവുമായി ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍, ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് എന്നിവരും രംഗത്തെത്തി. യു.പിയിലും പഞ്ചാബിലും ഇവരുടെ പാര്‍ട്ടികള്‍ പരാജയം നേരിട്ടതിന് പിന്നാലെ ആയിരുന്നു വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യതയില്‍ സംശയമുന്നയിച്ചത്. ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു.

മായാവതി ഉന്നയിച്ച ആരോപണത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും യു.പി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവും രംഗത്തെത്തിയിരുന്നു. വിഷയം അന്വേഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. അതേസമയം, വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടന്നുവെന്ന ആരോപണങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളുകയാണ് ഉണ്ടായത്. എന്നാല്‍, വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടത്താന്‍ കഴിയുമെന്ന് തെളിയിക്കാന്‍ പലതവണ അവസരം നല്‍കിയിട്ടും ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് വിഷയം കോടതിയിലേക്ക് നീണ്ടത്.

chandrika: