2014ല്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്താണ് ബിജെപി അധികാരത്തിലെത്തിയതെന്ന വിവാദം ദേശീയ തലത്തില്‍ കത്തുന്നതിനിടെ ഹാക്കറുടെ ആരോപണത്തിനെതിരെ പരാതിയുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടിംഗ് യന്ത്രങ്ങളില്‍ തിരിമറി നടത്താനാകുമെന്നും 2014ല്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്താണ് ബിജെപി അധികാരത്തിലെത്തിയതെന്നുമുള്ള സയ്യിദ് ഷൂജയെന്ന ഹാക്കര്‍ ആരോപിച്ചതിനെച്ചൊല്ലിയാണ് രാഷ്ട്രീയവിവാദം കത്തുന്നത്.
ഹാക്കറുടെ ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് കാട്ടി തെരഞ്ഞെടുപ്പു കമ്മീഷന്‍ ഡല്‍ഹി പൊലീസിലാണ് പരാതി നല്‍കിയത്.
ഇന്നലെ ഇന്ത്യന്‍ ജേണലിസ്റ്റ്‌സ് അസോസിയേഷന്‍ ലണ്ടനില്‍ വച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇത്തരമൊരു ആരോപണം ഉയര്‍ന്നത്.
ഇന്നലെ പരിപാടിയില്‍ വച്ച് ഹാക്കര്‍ സംസാരിച്ചത് മൊഴിയായി രേഖപ്പെടുത്തണമെന്നും
പ്രഥമവിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്യണമെന്നും സയ്യിദ് ഷൂജയെക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യം.
Election Commission of India (ECI) writes to Delhi Police requesting it to lodge an FIR & investigate properly the statement made by Syed Shuja yesterday at an event in London claiming to demonstrate EVMs used by ECI can be tampered with pic.twitter.com/Fgdn7Ys4zY— ANI (@ANI) January 22, 2019
ആരോപണമുന്നയിക്കുകയല്ലാതെ എങ്ങനെയാണ് ഇവിഎമ്മുകളില്‍ തിരിമറി നടത്തുന്നതെന്ന ഒരു തെളിവോ വീഡിയോയോ ഹാക്കര്‍ പ്രദര്‍ശിപ്പിച്ചിട്ടില്ലെന്നും ഇത്തരം ആരോപണങ്ങള്‍ അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു.