X

ഒരാള്‍ ഒന്നിലേറെ മണ്ഡലങ്ങളില്‍ മത്സരിക്കുന്നതിനെ എതിര്‍ത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: ഒരു സ്ഥാനാര്‍ത്ഥി ഒന്നിലേറെ മണ്ഡലങ്ങളില്‍ മത്സരിക്കുന്നതിനെ എതിര്‍ത്ത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. സുപ്രീംകോടതി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് തെഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് അറിയിച്ചത്. ഒരു സീറ്റില്‍ ഒരു സ്ഥാനാര്‍ത്ഥി എന്ന ആശയം മുറുകെ പിടിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ ഖജനാവിന് വന്‍ നഷ്ടമാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓര്‍മിപ്പിച്ചു.

ഒരാള്‍ ഒന്നിലേറെ മണ്ഡലങ്ങളില്‍ മത്സരിക്കുന്ന പ്രവണത വര്‍ധിച്ചുവരികയാണ്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളാണ് വിജയസാധ്യത ഉറപ്പിക്കുകയെന്ന ലക്ഷ്യവുമായി ഇത്തരത്തില്‍ മത്സരത്തിനിറങ്ങുന്നത്. എന്നാല്‍ ഒന്നിലേറെ സീറ്റുകളില്‍ വിജയിക്കുന്നവര്‍ ഒരെണ്ണം നിലനിര്‍ത്തി മറ്റു സീറ്റുകള്‍ ഒഴിയേണ്ടി വരും. ഇവിടെ വീണ്ടും ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടി വരുന്നത് സര്‍ക്കാര്‍ ഖജനാവിന്‍ കടുത്ത സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്.

2014ലെ പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിയായ നരേന്ദ്രമോദി രണ്ടു മണ്ഡലങ്ങളിലാണ് മത്സരിച്ചത്. ഗുജറാത്തിലെ വഡോദരയിലും യു.പിയിലെ വാരാണസിയിലും. രണ്ടിടത്തും വിജയിച്ച മോദി വാരാണസി നിലനിര്‍ത്തി വഡോദര സീറ്റ് ഒഴിഞ്ഞതോടെ ഇവിടെ വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നിരുന്നു.

chandrika: