ന്യൂഡല്‍ഹി: ബി.ജെ.പി നേതാവ് കൈലേഷ് വിജയ് വര്‍ഗിയ നടത്തിയ ചിന്നു മുന്നു പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്കൊരുങ്ങുന്നു. പ്രസ്താവനയില്‍ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമീഷന്‍ കൈലേഷ് വിജയ് വര്‍ഗിയക്ക് നോട്ടീസ് അയച്ചു. കോണ്‍ഗ്രസ് നേതാക്കളായ ദിഗ് വിജയ് സിങ്, കമല്‍നാഥ് എന്നിവര്‍ക്കെതിരെയായിരുന്നു കൈലേജ് വിജയ്‌യുടെ പരാമര്‍ശം.
48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഒക്ടോബര്‍ 14ന് ഇന്ദോറില്‍ നടന്ന റാലിയിലാണ് കൈലേഷ് വിജയ് വര്‍ഗിയ നേതാക്കള്‍ക്കെതിരെ പരാമര്‍ശം നടത്തിയത്.
ദിഗ് വിജയ് സിങ്ങും കമല്‍നാഥും ഇരട്ട സഹോദരന്മാരാണെന്നാണ് ബി.ജെ.പി നേതാവ് പരാമര്‍ശിച്ചത്.