X

സിദ്ധരാമയ്യക്കെതിരെ കുപ്രചരണം: ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പരസ്യം കമ്മീഷന്‍ നിരോധിച്ചു

ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബി.ജെ.പി പുറത്തിറക്കിയ മൂന്നു പരസ്യങ്ങള്‍ക്ക് അനുമതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷേധിച്ചു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ വിലകൂടിയ സ്വര്‍ണ്ണവാച്ചും വോട്ടര്‍മാര്‍ക്ക് വിലകൂടിയ സമ്മാനങ്ങള്‍ നല്‍കുന്ന ദൃശ്യങ്ങളും അടങ്ങിയ പരസ്യമാണ് കോണ്‍ഗ്രസ് നല്‍കിയ പരാതിയെ തുടര്‍ന്ന് കമ്മീഷന്‍ നിരോധിച്ചത്. സിദ്ധരാമയ്യയെ പരിഹസിക്കുന്നതിനായി പരസ്യത്തില്‍ ‘സിദ്ധ സര്‍ക്കാര’ എന്ന് ചേര്‍ത്തിരുന്നു.തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം സംസ്ഥാന ഇന്‍ഫര്‍മേഷന്‍ വകുപ്പാണ് പരസ്യം പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയത്.

30,35,50 എന്നീ സെക്കന്‍ഡുകളുള്ള വീഡിയോകള്‍ സിദ്ധരാമയ്യ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചുള്ളതായിരുന്നു. മെയ് 10 വരെ കന്നഡ ചാനലുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ ഉദ്ദേശിച്ചായിരുന്നു ഈ പരസ്യങ്ങള്‍. കോണ്‍ഗ്രസ് വ്യാഴാഴ്ച പരസ്യങ്ങള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. വീഡിയോകള്‍ വ്യക്തിപരമായ ആക്രമണമാണെന്ന് കോണ്‍ഗ്രസ് എം.പി വിവേക് തന്‍ഖ കമ്മീഷനെ കണ്ട ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

chandrika: