ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ടും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയും (എസ്.ഡി.പി.ഐ) തമ്മില്‍ ബന്ധമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇരു സംഘടനകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും ഇതുവരെയും കണ്ടെത്താനായിട്ടില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ വ്യക്തമാക്കി.
എസ്.ഡി.പി.ഐ ആവശ്യമായ എല്ലാ രേഖകളും കമീഷന് മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇതുവരെ പി.എഫ്.ഐയും എസ്.ഡി.പി.ഐയും തമ്മില്‍ ബന്ധമുണ്ടെന്ന തരത്തില്‍ യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞതായി ഇന്ത്യടുഡേ റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷാഭീഷണിയും ഭീകരവാദബന്ധവും ആരോപിച്ച് സെപ്തംബര്‍ 28നാണ് കേന്ദ്രസര്‍ക്കാര്‍ പി.എഫ്.ഐയെയും അതിന്റെ അനുബന്ധ സംഘടനകളേയും അഞ്ച് വര്‍ഷത്തേക്ക് നിരോധിച്ചത്. യു.എ.പി.എ പ്രകാരം മൊത്തം ഒമ്പത് സംഘടനകളെ നിയമവിരുദ്ധം എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പി.എഫ്.ഐക്കെതിരായ നടപടിയെക്കുറിച്ച് ഞങ്ങള്‍ക്കറിയാം. ആവശ്യമായ എല്ലാ രേഖകളും എസ്.ഡി.പി.ഐ സമര്‍പ്പിച്ചിട്ടുണ്ട്. പി.എഫ്.ഐയും എസ്.ഡി.പി.ഐയും തമ്മില്‍ ഇതുവരെ ഒരു ബന്ധവും സ്ഥാപിച്ചിട്ടില്ല. അവരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ല’- രാജീവ് കുമാര്‍ പറഞ്ഞു.