X
    Categories: CultureNewsViews

മോദിയുടെ പേരിലുള്ള സിനിമയുടെ റിലീസ് തടയണം: തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന സിനിമയുടെ റിലീസ് മെയ് 19 വരെ അനുവദിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കി ചിത്രീകരിച്ച ‘പി എം നരേന്ദ്ര മോദി’ എന്ന ചിത്രത്തിന്റെ റിലീസ് തെരഞ്ഞെടുപ്പ് അവസാനിക്കുന്നത് വരെ അനുവദിക്കരുത് എന്നാണ് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മാതൃക പെരുമാറ്റ ചട്ടം നിലനില്‍ക്കുന്ന കാലയളവില്‍ ചിത്രം റിലീസ് ചെയ്യുന്നത് ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുടെ തെരെഞ്ഞെടുപ്പ് സാദ്ധ്യതകള്‍ വര്‍ധിപ്പിക്കമെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച 20 പേജ് ദൈര്‍ഘ്യം ഉള്ള റിപ്പോര്‍ട്ടിലാണ് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ പി.എം നരേന്ദ്ര മോദിയുടെ റിലീസ് മെയ് 19 വരെ തടഞ്ഞ മുന്‍ നിലപാട് ന്യായീകരിച്ചിരിക്കുന്നത്.

ജീവചരിത്ര വര്‍ണ്ണനയെകാള്‍ ഉപരി ചിത്രം വ്യക്തി ചരിത്ര വര്‍ണ്ണന ആണെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു. പ്രതിപക്ഷ പാര്‍ട്ടികളിലെ പല നേതാക്കളും അഴിമതിക്കാരാണെന്ന് ചിത്രത്തില്‍ ആരോപിക്കുന്നുണ്ട്. ചിത്രത്തിന്റെ റിലീസ് തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും.

ചന്ദ്രിക വെബ് ഡെസ്‌ക്‌: