X

പ്രഗ്യ സിങ് താക്കൂറിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പൂട്ട്; 72 മണിക്കൂര്‍ വിലക്ക്

ഭോപ്പാല്‍: ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ഥി സാധ്വി പ്രഗ്യ സിങ് താക്കൂറിന് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിലക്കേര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍. 72 മണിക്കൂര്‍ നേരം യാതൊരു വിധ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടരുതെന്നാണ് കമ്മീഷന്റെ വിലക്ക്. വിലക്ക് ഇന്നു രാവിലെ ആറു മുതല്‍ ആരംഭിച്ചു. ഹേമന്ദ് കാര്‍ക്കറെയുടെ മരണത്തെ കുറിച്ചും ബാബരി മസ്ജിദിന്റെ ധ്വംസനത്തെ കുറിച്ചും നടത്തിയ വിവാദ പരാമര്‍ശങ്ങളുടെ പേരിലാണ് കമ്മീഷന്റെ നടപടി.

പ്രകോപനപരമായ പരാമര്‍ശങ്ങളാണ് പ്രഗ്യ സിങ് താക്കൂര്‍ നടത്തിയതെന്ന് കമ്മിഷന്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതോടെ ഇനി 72 മണിക്കൂര്‍ നേരത്തേക്ക് വോട്ടു ചോദിക്കാനോ തെരഞ്ഞെടുപ്പ് റാലികളിലോ റോഡ് ഷോകളിലോ അഭിമുഖങ്ങളിലോ പങ്കെടുക്കാനോ കഴിയില്ല.

അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ത്തതില്‍ തനിക്ക് അഭിമാനമുണ്ടെന്നും മുംബൈ ഭീകരാക്രമണത്തില്‍ ഹേമന്ദ് കാര്‍ക്കറെ കൊല്ലപ്പെട്ടത് തന്റെ ശാപം മൂലമാണെന്നുമുള്ള വിവാദ പരാമര്‍ശങ്ങളാണ് പ്രഗ്യ സിങ് താക്കൂറിനെ കുരുക്കിലാക്കിയത്. ഇതേ തുടര്‍ന്ന് കനത്ത പ്രതിഷേധമുണ്ടായി. അതോടെ നിലപാട് മയപ്പെടുത്തുകയായിരുന്നു പ്രഗ്യ. ബാബരി പരാമര്‍ശത്തിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനത്തിന് പൊലീസ് കേസെടുത്തിരുന്നു.

web desk 1: