ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത് പ്രേതങ്ങളല്ലെന്നും മനുഷ്യന്മാര്‍ തന്നെയാണെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. പോള്‍ ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മില്‍ വ്യത്യാസമുണ്ടെന്നും ഇ.വി.എം മെഷീനില്‍ ക്രമക്കേട് നടന്നെന്നുമുള്ള ആരോപണങ്ങള്‍ക്കുള്ള മറുപടിയായാണ് കമ്മീഷന്റെ വിശദീകരണം. നിരവധി മണ്ഡലങ്ങളില്‍ പോള്‍ ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മില്‍ അന്തരമുണ്ടെന്നും വ്യാപക കള്ളവോട്ടു നടന്നതിന് തെളിവാണിതെന്നും ആരോപണമുയര്‍ന്നിരുന്നു. കൂടുതലായി എണ്ണപ്പെട്ട വോട്ടുകളെ ഗോസ്റ്റ്(പ്രേതം) വോട്ടുകളെന്നാണ് വിശേഷിപ്പിച്ചത്.
അതേസമയം, വെബ്‌സൈറ്റിലെ നേരത്തെയുള്ള കണക്കുകള്‍ താല്‍ക്കാലികമാണെന്നും അവ മാറ്റങ്ങള്‍ക്ക് വിധേയമാണെന്നുമാണ് കമ്മീഷന്‍ നല്‍കുന്ന വിശദീകരണം. കൃത്യമായ കണക്കെടുപ്പിന് കൂടുതല്‍ സമയം വേണ്ടി വരുമെന്നും കമ്മീഷന്‍ അവകാശപ്പെടുന്നു.
- 6 years ago
web desk 1
വോട്ട് ചെയ്തത് പ്രേതങ്ങളല്ലെന്ന് കമ്മീഷന്റെ വിശദീകരണം
Tags: election commission