X
    Categories: indiaNews

തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ രാജിവച്ചു

ഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ രാജിവച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അദ്ദേഹം തന്റെ രാജിക്കത്ത് നല്‍കി. എഡിബി വൈസ് പ്രസിഡന്റായി അടുത്തമാസം ചുമതലയേല്‍ക്കാനാണ് അദ്ദേഹം രാജി നല്‍കിയത്. ഓഗസ്റ്റ് 31നാണ് അദ്ദേഹത്തിന്റെ അവസാന പ്രവൃത്തി ദിനം.

2018 ജനുവരി 23നാണ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയി അശോക് ലവാസ ചാര്‍ജ്ജെടുത്തത്. അതിനു മുമ്പ് കേന്ദ്ര ധനകാര്യമന്ത്രാലയത്തിലെ സെക്രട്ടറി പദവിയടക്കം നിരവധി പ്രധാന പദവികള്‍ വഹിച്ചിട്ടുണ്ട്.കഴിഞ്ഞ ജൂലായ് 15നാണ് ലവാസയുടെ വൈസ് പ്രസിഡന്റ് സ്ഥാനം എഡിബി പ്രഖ്യാപിക്കുന്നത്. ഓഗസ്റ്റ് 31ന് നിലവിലെ വൈസ് പ്രസിഡന്റ് ദിവാകര്‍ ഗുപ്തയുടെ കാലാവധി കഴിയാനിരിക്കെയാണ് ലവാസയുടെ നിയമനം. ഇലക്ഷന്‍ കമ്മീഷനിലെ കാലാവധി കഴിയാന്‍ ഇനിയും രണ്ട് വര്‍ഷം കൂടി അവശേഷിക്കവെയാണ് ലവാസയുടെ സ്ഥാന മാറ്റം.

Test User: