X

വ്യക്തമായ കാരണമില്ലാതെ ഉപതിരഞ്ഞെടുപ്പ് ഉപേക്ഷിക്കില്ലെന്ന് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്‍

ഡല്‍ഹി: ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കാന്‍ വ്യക്തമായ കാരണങ്ങള്‍ വേണമെന്ന് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍. നിലവില്‍ ഉന്നയിക്കുന്നത് തിരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ മതിയായ കാരണങ്ങള്‍ അല്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.

തിരഞ്ഞെടുക്കപ്പെടുന്ന എംഎല്‍മാര്‍ക്ക് പ്രവര്‍ത്തന കാലാവധി ആറ് മാസം മാത്രമാണെന്നത് തിരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള മതിയായ കാരണമല്ലെന്നും നിയമപ്രകാരം സീറ്റ് ഒഴിവുവരുന്ന കാലാവധി മുതല്‍ പ്രവര്‍ത്തനത്തിന് ഒരു കൊല്ലം വരെ സമയം ഉണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

അതേസമയം എല്ലാ പാര്‍ട്ടികളും ഇതേ ആവശ്യം മുന്നോട്ടുവെച്ചാല്‍ അത് പരിശോധിക്കും. സംസ്ഥാന സര്‍ക്കാര്‍ മാത്രം ആവശ്യപ്പെട്ടാല്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനം സ്വീകരിക്കാനാവില്ല. എന്നാല്‍ തിരഞ്ഞെടുപ്പ് മാറ്റിവെക്കുന്നതില്‍ കോവിഡ് വ്യാപനം, മഴ തുടങ്ങിയ വിഷയങ്ങള്‍ പരിഗണിക്കാനാവുമെന്നും കമ്മീഷന്‍ അറിയിച്ചു.

Test User: