X

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വൈകില്ല; തെരഞ്ഞെടുപ്പ് കമീഷന്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വൈകില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ വി. ഭാസ്‌കരന്‍. എല്ലാ ഫലവും ഉച്ചക്ക് മുമ്പ് അറിയാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് രോഗികളും സമ്പര്‍ക്കവിലക്കിലുമുള്ള എല്ലാ വീട്ടിലും ബാലറ്റ് എത്തിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഇക്കാര്യം ജില്ല കലക്ടര്‍മാര്‍ അറിയിച്ചു.

അതിനാല്‍ തപാല്‍ ബാലറ്റ് കൂടി ഏര്‍പ്പെടുത്തി. ഇക്കാര്യത്തില്‍ ആശങ്ക വേണ്ട. വോട്ടെണ്ണല്‍ ദിനമായ 16ന് രാവിലെ എട്ട് വരെ എത്തുന്ന തപാല്‍ വോട്ട് പരിഗണിക്കും. കോവിഡ് ബാധിതര്‍ക്കും സമ്പര്‍ക്കവിലക്കില്‍ ഉള്ളവര്‍ക്കും സ്‌പെഷല്‍ ബാലറ്റ് തപാലിലൂടെയും അയച്ചുകൊടുക്കുമെന്ന് കമീഷന്‍ അറിയിച്ചു. നിലവില്‍ സ്‌പെഷല്‍ പോളിങ് ഓഫിസര്‍ താമസസ്ഥലത്ത് നേരിട്ടെത്തിയാണ് ബാലറ്റ് നല്‍കുന്നത്.

ചില സ്ഥലങ്ങളില്‍ വോട്ടര്‍മാരെ നേരിട്ട് കണ്ടെത്താനും ബാലറ്റ് നല്‍കാനും അസൗകര്യം നേരിട്ടത് ശ്രദ്ധയില്‍പെട്ടു. നേരിട്ട് നല്‍കാന്‍ കഴിയാത്ത സ്‌പെഷല്‍ വോട്ടര്‍മാര്‍ക്ക് വരണാധികാരികള്‍ ബാലറ്റുകള്‍ അവരുടെ വിലാസത്തിലേക്ക് തപാലില്‍ അയക്കും.

 

Test User: