X
    Categories: indiaNews

ഗുജറാത്തില്‍ മോദിത്വത്തിന്റെ വിജയം; ഹിമാചലില്‍ കോണ്‍ഗ്രസിന് നേട്ടം

കെ.പി ജലീല്‍

ഗുജറാത്ത്, ഹിമാചല്‍പ്രദേശ് എന്നീ നിയമസഭകളിലേക്ക് നടന്ന വോട്ടെടുപ്പിന്റെ ഫലസൂചനകള്‍പുറത്തുവരുമ്പോള്‍ ബി.ജെ.പിക്ക് അഭിമാനിക്കാം. അതേസമയം സങ്കടപ്പെടാനുമുണ്ട്. ഗുജറാത്തില്‍ മോദിത്വമാണ് ഇത്തവണയും അവരെ തുണച്ചത്. മോദിയുടെ സ്വന്തംതട്ടകമെന്ന പ്രചാരണവും ഗുജറാത്ത് വാദവുമാണ് ബി.ജെ.പിക്ക് ആറാംതണവണയും ഭരണംപിടിക്കുന്നതിലേക്ക് എത്തിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ പ്രചാരണം തീര്‍ത്തും മോശമായ നിലയിലായിരുന്നു. രാഹുല്‍ഗാന്ധി ഒരുതവണ മാത്രം സംസ്ഥാനത്ത് പ്രചാരണത്തിന് ചെന്നപ്പോള്‍ പ്രധാനമന്ത്രി ചെന്നത് 32 തവണയാണ്. ഒരുവര്‍ഷത്തിലധികമായി വിജയത്തിനുള്ള ഘടകങ്ങളെല്ലാം ചേര്‍ക്കുകയായിരുന്നു സംഘപരിവാരം.
അമിത്ഷാ നിരവധിതവണ സംസ്ഥാനത്ത്തമ്പടിച്ച് പ്രചാരണം നടത്തി. തന്ത്രങ്ങള്‍ക്ക് കോപ്പുകൂട്ടി.കോണ്‍ഗ്രസിന്റെ പ്രചാരണസംവിധാനം മോശമായതിന് തെളിവായിരുന്നു പലബൂത്തുകളിലും ആളില്ലാത്ത അവസ്ഥ. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഒരുതവണ മാത്രമാണ് അവിടെയെത്തിയത്. വിജയപ്രതീ്ക്ഷ തീരെയില്ലാത്ത വിധമായിരുന്നു പാര്‍ട്ടിയുടെ പ്രചാരണം.വീടുകയറിയുള്ള പ്രചാരണം നടത്തിയെങ്കിലും പ്രതീക്ഷയില്ലാത്ത പ്രവര്‍ത്തകര്‍ ഉള്ള വോട്ടുകള്‍ കൂടി സമാഹരിക്കാന്‍ കഴിയാത്തവരായി.
2017ല്‍ നിന്നും മുപ്പതിലധികംസീറ്റുകളുടെ കുറവിലേക്കാണ ്പാര്‍ട്ടി ഇവിടെ എത്തിച്ചേരുന്നത്.
ഹിമാചലില്‍ബി.ജെ.പി രണ്ടാംതവണ വിജയപ്രതീക്ഷയുമായി എത്തിയെങ്കിലും ഇനിയും ഉറപ്പില്ലാത്ത അവസ്ഥയാണ്. വന്ദേഭാരത്‌ട്രെയിനും മറ്റും കൊണ്ടുവന്നെങ്കിലും വിജയം ആവര്‍ത്തിക്കുമെന്ന് പറയാറായിട്ടില്ല.ജനങ്ങളില്‍ നല്ലൊരു ശതമാനം പേരും പാര്‍ട്ടിയെ കൈവിടുന്നതാണ ്കണ്ടത്. ഇവിടെയും മുഖ്യമന്ത്രിക്കും പാര്‍ട്ടി നേതാക്കള്‍ക്കും അപ്പുറം മോദിയുടെയും അമിത്ഷായുടെയും പ്രചാരണമായിരുന്നു ബി.ജെ.പിക്ക് അധികവും.

ആംആദ്മിപാര്‍ട്ടി ഹിമാചലില്‍തീര്‍ത്തുംശ്രദ്ധിച്ചില്ല. എന്നാല്‍ ഗുജറാത്തില്‍ അവര്‍ ഭരണത്തില്‍ എത്തുമെന്ന പ്രതീതി ജനിപ്പിച്ചത്കാരണം കോണ്‍ഗ്രസില്‍നിന്നും പ്രധാനമായും വോട്ടുകള്‍ ചോര്‍ത്താനായി. ബി.ജെ.പിയില്‍നിന്ന് ഹിന്ദുത്വം പറഞ്ഞ് വോട്ടുനേടാനാവില്ലെന്ന് കൂടി ഗുജറാത്ത് തെളിയിച്ചു. പഞ്ചാബിലും ഡല്‍ഹിയിലുമായിരുന്നു കഴിഞ്ഞകാലത്ത് അവരുടെ ശ്രദ്ധമുഴുവനും.
രാമനെയുംരാവണനെയും മറ്റും ബി.ജെ.പി ഇരുസംസ്ഥാനത്തും ആവോളം ഉപയോഗിച്ചതിന്റെ ഫലം കൂടിയാണീ ഫലം.

Test User: