X

തിരഞ്ഞെടുപ്പ്; 10 ദിവസത്തിനിടെ തെലങ്കാനയില്‍ നിന്ന് പിടിച്ചത് 243 കോടിയുടെ വസ്തുവകകള്‍

ഹൈദരാബാദ്: തിരഞ്ഞെടുപ്പിനുള്ള മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്ന ശേഷം തെലങ്കാനയില്‍നിന്ന് പിടികൂടിയത് കറന്‍സി, സ്വര്‍ണം, വിലപിടിപ്പുള്ള ലോഹങ്ങള്‍, മദ്യം, മയക്കുമരുന്ന് എന്നിവയടക്കം 243 കോടി രൂപയുടെ വസ്തുവകകള്‍. 10 ദിവസത്തിനിടെയാണ് ഇവയെല്ലാം പിടിച്ചെടുത്തത്. 2.6 കോടിയുടെ മദ്യം, 3.42 കോടിയുടെ മയക്കുമരുന്ന്, 38.45 കോടിയുടെ സ്വര്‍ണം തുടങ്ങിയവയാണ് പിടിച്ചെടുത്തതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

24 മണിക്കൂറിനിടെ മാത്രം അനധികൃതമായി സൂക്ഷിച്ച 78 കോടി രൂപയാണ് പിടികൂടിയത്. 2018ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ആകെ പിടികൂടിയത് 103.89 കോടിയായിരുന്നു. നവംബര്‍ 30നാണ് തെലങ്കാനയില്‍ വോട്ടെടുപ്പ്. ഡിസംബര്‍ മൂന്നിന് ഫലപ്രഖ്യാപനവും നടത്തും. സൈബരാബാദില്‍ നിന്ന് മാത്രം 69 കിലോ സ്വര്‍ണം പിടിച്ചെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

webdesk11: