ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭകളിലേക്ക് നടന്ന വോട്ടെടുപ്പിന്റെ ആദ്യഫലങ്ങള്‍ബി.ജെ.പിക്ക് അനുകൂലമാണ്. ഗുജറാത്തില്‍ 139 സീറ്റുകളില്‍ ബി.ജെ.പി മുന്നിട്ടുനില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് 27 സീറ്റുകളിലാണ് മുന്നില്‍ .ആം ആദ്മി പാര്‍ട്ടിക്ക് 10 സീറ്റുകളില്‍ ലീഡുണ്ട്. 182 സീറ്റുകളുള്ളതില്‍ 92 സീറ്റുകള്‍ ബി.ജെ.പി നേടുമെന്നാണ് സൂചനകള്‍. 27 വര്‍ഷത്തെ ഭരണക്കുത്തക ആവര്‍ത്തിക്കാനാണ് പാര്‍ട്ടിയുടെ സാധ്യതകളെല്ലാം. അതേസമയം കഴിഞ്ഞതവണത്തേക്കാളും മുപ്പതിലധികം സീറ്റുകളുടെ കുറവാണ് കോണ്‍ഗ്രസിനുള്ളത്. ആം ആദ്മി ഇത്തവണ അക്കൗണ്ട് തുറന്നെങ്കിലും ഭരണം പിടിക്കുമെന്ന അവരുടെ വാക്ക് അസ്ഥാനത്തായി.
ഹിമാചലില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം മുന്നേറുന്നതായാണ് സൂചനകള്‍. അവിടെ 33 സീറ്റില്‍ ബി.ജെ.പിയും 32 ല്‍ കോണ്‍ഗ്രസും മുന്നിട്ടുനില്‍ക്കുന്നു. 68 സീറ്റുകളിലേക്കാണ് മല്‍സരം. ഇവിടെയും ബി.ജെ.പിയാണ് നിലവിലെ ഭരണക്കാര്‍.