പുരയിടത്തിലെ ചപ്പുചവറുകള്‍ക്ക് തീയിടവേ വയോധികന്‍ പൊളളലേറ്റ് മരിച്ചു. പാറശ്ശാലക്ക് സമീപം പൂഴിക്കുന്ന് വെങ്കടമ്പ് പിലിയാംകോണത്ത് സന്ധ്യാഭവനില്‍ മുരളീധരന്‍ നായര്‍ (80)ആണ് മരിച്ചത്.
ഇന്ന് രാവിലെ പത്തുമണിയോയെ മുരളീധരന്‍ നായര്‍ വെട്ടുകത്തിയും തീപ്പെട്ടിയുമായി വീട്ടില്‍നിന്ന് സമീപത്തെ പുരയിടത്തിലേക്ക് പോവുകയായിരുന്നു. ഉണങ്ങിയ ഇലകളും മറ്റും കൂട്ടിയിട്ട് കത്തിക്കവെ തീ ആളിപ്പടര്‍ന്നു. വേനല്‍ക്കാലമായതിനാല്‍ സമീപത്തെ ഉണങ്ങിയ ഇലകളിലേക്കും തീ പടരുകയും മുരളീധരന്‍ നായര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു.
തീ ആളിപ്പടരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും മുരളീധരന്‍ നായരെ രക്ഷിക്കുവാന്‍ സാധിച്ചില്ല. പൂവാര്‍ ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ശേഷം മൃതദേഹം നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. Elderly man