കോഴിക്കോട് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് തീവെച്ച സംഭവത്തില്‍ പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ തേടി റെയില്‍വേ പൊലീസ് നോയിഡയിലും അന്വേഷണം ആരംഭിച്ചു .പ്രതിയെന്ന് സംശയിക്കുന്ന ഷെഹറുഫ് സെയ്ഫിനെ കുറിച്ചുള്ള വിവരങ്ങള്‍ തേടിയാണ് കോഴിക്കോട് റെയില്‍വേ പൊലീസിലെ ഉദ്യോഗസ്ഥർ നോയിഡയിലെത്തിയത്. പ്രതിയുടെ രേഖാചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പൊലീസ് പുറത്തുവിട്ടിരുന്നു. ഇയാളെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായും അന്വേഷണസംഘം അറിയിച്ചിരുന്നു.