പല പ്രമാദ കേസുകളിലും പൊലീസിന് പിടിവള്ളി പ്രതികളുടെ മൊബൈൽ ആണ്. എലത്തൂരിൽ ഓടുന്ന ട്രെയിനിനുള്ളിൽ തീയിട്ട സംഭവത്തിലെ പ്രതി ഷാരൂഖ് സെയ്ഫിയെ കുടുക്കിയതും മൊബൈൽ. ആക്രമണത്തിനു പിന്നാല സ്വിച്ച് ഓഫാക്കിയിരുന്ന മൊബൈൽ ഫോൺ, രത്‌നഗിരിയിലെ ആശുപത്രിയിൽ ചികിത്സ തേടിയ സമയത്ത് ഓൺ ചെയ്തിരുന്നു. ഇതോടുകൂടിയാണ് ഇയാൾ ഇവിടെയുണ്ടെന്ന് ഇന്റലിജൻസ് ഏജൻസികൾ മനസ്സിലാക്കിയത്.തുടർന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ടവര്‍ ലൊക്കേഷനും മറ്റു വിവരങ്ങളും മഹാരാഷ്ട്ര എടിഎസിന് കൈമാറുകയായിരുന്നു . രത്‌നഗിരിയില്‍ നിന്ന് പ്രതി ഷാരൂഖ് സെയ്ഫിയെയും കൊണ്ട് പോലീസ് കേരളത്തിലേക്ക് പുറപ്പെട്ടു.
എലത്തൂർ ട്രെയിൻ സംഭവം: ഷാരൂഖ് സെയ്ഫിയെ കുടുക്കിയത് മൊബൈൽ ഫോൺ
Tags: elathurtrainincident