എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് പ്രതിയെ ഉടൻ കേരളത്തിലെത്തിക്കുമെന്ന് ഡിജിപി അനിൽകാന്ത് പറഞ്ഞു. പ്രതി പിടിയിലായത് സ്ഥിരീകരിച്ച് മാധ്യമങ്ങളെ കാണുകയായിരുന്നു ഡിജിപി അനിൽകാന്ത്. വിഷയത്തിൽ മഹാരാഷ്ട്ര ഡിജിപിയുമായി ബന്ധപ്പെടുന്നുണ്ട്. എത്രയും പെട്ടെന്ന് പ്രതിയെ കേരളത്തിലെത്തിക്കുമെന്നും ഡിജിപി പറഞ്ഞു. മഹാരാഷ്ട്ര പോലീസിന്റെയും എടിഎസിന്റെയും സഹായത്തോടെയാണ് പ്രതിയെ പിടികൂടാൻ ആയതെന്ന് അദ്ദേഹം പറഞ്ഞു. പ്രതിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരികയാണ്. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും അനിൽ കാന്ത് പറഞ്ഞു
എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് പ്രതിയെ ഉടൻ കേരളത്തിലെത്തിക്കുമെന്ന് ഡിജിപി
Tags: DGPelathurtrainincident