എലത്തൂരിൽ ട്രെയിൻ യാത്രക്കാരെ തീവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ഇന്ന് പ്രതിയുടെ കസ്റ്റഡി കാലാവധി അവസാനിക്കും. പ്രതിയെ ഇന്ന് കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ഇതുവരെയുള്ള അന്വേഷണത്തില്‍ ഷാരൂഖ് സെയ്ഫിയാണ് കുറ്റം ചെയ്തതെന്ന് വ്യക്തമായി തെളിഞ്ഞിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ യുഎപിഎ ചുമത്തിയതെന്നും എല്ലാ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നുമാണ് പോലീസ് പറയുന്നത്.
ട്രെയിൻ തീവയ്പ്പ് കേസ് ; ഷാരൂഖ് സെയ്ഫിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും
Tags: elathurtrainincident