ട്രാക്കിൽ കണ്ടെത്തിയ ബാഗ് പ്രതിയുടേത് തന്നെയാണെന്നും, ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫി കുറ്റം സമ്മതിച്ചതായും അന്വേഷണ മേധാവി എ ഡി ജി പി എം ആർ അജിത്ത് കുമാർ പറഞ്ഞു.പ്രതിക്കെതിരെ കൊലക്കുറ്റവും ചുമത്തിയതായും അദ്ദേഹം അറിയിച്ചു.
എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ കോടതി പതിനൊന്നു ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ വിട്ട് നൽകിയത്. അന്വേഷണം ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണെന്നും ആക്രമണത്തിലേക്ക് നയിച്ച കാരണങ്ങള്‍ അടക്കം വ്യക്തമാകാനുണ്ടെന്നും എ ഡി ജി പി പറഞ്ഞു.
ട്രാക്കിൽ കണ്ടെത്തിയ ബാഗ് പ്രതിയുടേത് തന്നെയെന്ന് എഡിജിപി അജിത്ത് കുമാർ
Tags: elathurtrainincident
Related Post