X

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ്; ഷാരൂഖ് സെയ്ഫിയെ മാത്രം പ്രതിയാക്കി എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചു

കോഴിക്കോട് എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ എന്‍ഐഎ കുറ്റപത്രം നല്‍കി. ഷാരൂഖ് സെയ്ഫിയെ മാത്രം പ്രതിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ ഭീതി ഉണ്ടാക്കിയ ശേഷം തിരികെ മടങ്ങാനായിരുന്നു പ്രതിയുടെ തീരുമാനമെന്ന് കുറ്റപത്രത്തില്‍ പറയുന്നു.പ്രതിയെ തിരിച്ചറിയാതിരിക്കാനാണ് കേരളം തിരഞ്ഞെടുത്തതെന്നും തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പ്രതി ആകര്‍ഷനായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.

കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണ് എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് നടക്കുന്നത്. സംഭവത്തിന് ഒരു കുഞ്ഞു ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചിരുന്നു.

webdesk11: