ബാര്‍സിലോണ: സ്പാനിഷ് ലാലീഗ കിരീടം ഇത്തവണ ഏത് കരങ്ങളിലേക്ക് പോവുമെന്ന വ്യക്തമായ സൂചന ഇന്ന് ലഭിക്കും. നുവോ കാമ്പില്‍ ഇന്ന് എല്‍ ക്ലാസിക്കോയാണ്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1-30 ന് നടക്കുന്ന അങ്കത്തില്‍ ബാര്‍സയാണ് ജയിക്കുന്നതെങ്കില്‍ അവര്‍ക്ക് കിരീടം ഏറെക്കുറെ ഉറപ്പാവും. നിലവില്‍ രണ്ടാം സ്ഥാനക്കാരായ റയല്‍ മാഡ്രിഡിനേക്കാള്‍ ഒമ്പത് പോയന്റിന്റെ വ്യക്തമായ ലീഡിലാണ് ബാര്‍സ. 25 മല്‍സരങ്ങളാണ് ഇപ്പോള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. 65 പോയിന്റാണ് ബാര്‍സയുടെ സമ്പാദ്യം. റയലിന് 56 പോയിന്റാണുള്ളത്. ഇന്ന് റയലാണ് ജയിക്കുന്നതെങ്കില്‍ ഇരുവരും തമ്മിലുള്ള ്അകലം ആറ് പോയന്റായി കുറയും.
അപ്പോള്‍ അടുത്ത മല്‍സരങ്ങള്‍ ഗംഭീരമാവും. സമീപകാല എല്‍ക്ലാസിക്കോകളില്‍ ബാര്‍സക്കാണ് വിജയങ്ങളുണ്ടായിരുന്നത്. അവസാനം സ്പാനിഷ് സൂപ്പര്‍ കപ്പിലും കിംഗ്‌സ് കപ്പിലും ഇരുവരും കളിച്ചപ്പോള്‍ സാവിയുടെ ബാര്‍സക്കായിരുന്നു വിജയം. റയലിന് ഇന്ന് തലവേദന സൂപ്പര്‍ സ്‌ട്രൈക്കര്‍ കരീം ബെന്‍സേമയുടെ കാര്യത്തിലാണ്. ലിവര്‍പൂളിനെതിരായ ചാമ്പ്യന്‍സ് ലീഗ് പ്രിക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ പരുക്കേറ്റ് മടങ്ങിയ താരം ഇന്നലെ പരിശീലനത്തിനുണ്ടായിരുന്നില്ല. എല്‍ ക്ലാസിക്കോ അങ്കത്തില്‍ എന്തായാലും താനുണ്ടാവുമെന്നാണ് അന്ന് ബെന്‍സേമ പറഞ്ഞിരുന്നത്. ബെന്‍സേമ-വിനീഷ്യസ് ജൂനിയര്‍ ജോഡിയാണ് റയലിന്റെ കരുത്ത്. കാര്‍ലോസ് അന്‍സലോട്ടി എന്ന പരിശീലകന്‍ ഈ ജോഡിയെ തന്നെ നിലനിര്‍ത്താനാണ് സാധ്യത. പോളിഷ് ഗോള്‍ വേട്ടക്കാരന്‍ റോബര്‍ട്ടോ ലെവന്‍ഡോവി.