എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ ബാഴ്സലോണയ്ക്ക് കര്‍പ്പന്‍ ജയം. ബാഴ്സലോണ താരങ്ങളായ റോബര്‍ട്ട് ലെവിന്‍ഡോസ്‌കി, ലമിന്‍ യമാല്‍ അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ അണിനിരന്നപ്പോള്‍ ജയം അവരുടെ കാല്‍കീഴിലായിരുന്നു.
പോളിഷ്താരം ലെവിന്‍ഡോസ്‌കി രണ്ട് ഗോളുകള്‍ നേടിയ മത്സരത്തില്‍ സ്പെയിന്‍ കൗമാരതാരം ലമിന്‍ യമാല്‍, ബ്രസീല്‍ താരം റാഫീന്‍ഹ എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. ആദ്യ പകുതി ഗോള്‍ രഹിതമായി പിരിഞ്ഞു. മത്സരത്തില്‍ ലമീന്‍ യമാല്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.
54-ാം മിനിറ്റില്‍ മിനിറ്റില്‍ ബാഴ്സലോണ ലീഡെടുത്ത് മുന്നേറി. കസാഡോ നല്‍കിയ ത്രൂ പാസ് സ്വതസിദ്ധമായ ഫിനിഷിങ്ങിലൂടെ ലെവന്‍ഡോസ്‌കി ഗോളാക്കി മാറ്റി. എന്നാല്‍ വെറും രണ്ട് മിനിറ്റുകള്‍ക്ക് ശേഷം റയല്‍ മാഡ്രിഡ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് ബാഴ്സലോണ വീണ്ടും ഗോളും കണ്ടു. ഹെഡ്ഡറിലൂടെ ലെവിന്‍ഡോസ്‌കി തന്നെയാണ് കോള്‍ നേടിയത്.
അതേസമയം റയല്‍ മറുപടി ഗോളിനായി ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. മറുവശത്ത് ബാഴ്സലോണ മൂന്നാം ഗോളും സ്വന്തമാക്കി. 77-ാം മിനിറ്റില്‍ ലമിന്‍ യമാലായിരുന്നു വല കുലുക്കിയത്.
റയലിന്റെ തകര്‍ച്ച കണ്ട മത്സരത്തില്‍ 84-ാം മിനിറ്റില്‍ ബാഴ്സലോണ നാലാം ഗോളും നേടി. ബ്രസീല്‍ സൂപ്പര്‍താരം റാഫീന്‍ഹയാണ് ഗോള്‍ സ്വന്തമാക്കിയത്. ന
ഈ മത്സരത്തില്‍ എംബാപെയ്ക്കും സംഘത്തിനും മികച്ച കളി കാഴ്ചവെക്കാനായില്ല.
ബാഴ്സലോണയുടെ തകര്‍പ്പന്‍ ജയത്തോടെ 30 പോയിന്റുമായി താരങ്ങള്‍ പട്ടികയില്‍ ഒന്നാമതും 24 പോയിന്റുള്ള റയല്‍ രണ്ടാമതും എത്തി. 21 പോയിന്റുമായി വിയ്യാറയല്‍ ആണ് റയലിന് തൊട്ടുപിന്നില്‍.