X

ലാലീഗയില്‍ ഇന്ന് എല്‍ക്ലാസിക്കോ പോരാട്ടം

ലാലിഗയിൽ ഇന്ന് റയൽ മാഡ്രിഡ് ബാഴ്സ എൽക്ലാസിക്കോ പോരാട്ടം. രാത്രി 12.30 ക്ക് റയൽ മാഡ്രിഡിന്റെ സ്വന്തം തട്ടകമായസാന്റിയാഗോ ബെർണാബ്യുവിൽ വെച്ചാണ് മത്സരം. ഫുട്ബോൾ ലോകം ഒരുപാട് ആവേശത്തോടെ കാത്തിരിക്കുന്ന മത്സരമാണ് സ്പാനിഷ് വമ്പൻമാരായ ബാഴ്സലോണയും റയൽ മാഡ്രിഡും ഏറ്റുമുട്ടുന്ന എൽ ക്ലാസിക്കോ.

ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ചെ 12.30നാണ് മത്സരം നടക്കുക. ഇരു ടീമുകളും യുവതാരങ്ങളുടെ മികവിൽ മികച്ച ഫോമിൽ യൂറോപ്പ് വാഴുമ്പോൾ ആവേശമുണർത്തുന്ന മത്സരത്തിൽ കുറഞ്ഞതൊന്നും ഫുട്ബാൾ ആരാധകർ പ്രതീക്ഷിക്കുന്നില്ല. ലാ ലീഗ പോയിന്‍റ് ടേബിളിൽ 10 മത്സരത്തിൽ നിന്നും 27 പോയിന്‍റുമായി ബാഴ്സ ഒന്നാം സ്ഥാനത്തും അത്രയും തന്നെ മത്സരത്തിൽ നിന്നും 24 പോയിന്‍റുമായി റയൽ രണ്ടാം സ്ഥാനത്തുമാണ് നിലകൊള്ളുന്നത്.

അവസാനം നാല് തവണ എൽ ക്ലാസിക്കോയിൽ ഏറ്റുമുട്ടിയപ്പോഴും നിലവിലെ ചാമ്പ്യൻമാരായ റയലിനായിരുന്നു വിജയം. 2020 മുതൽ ഏറ്റുമുട്ടിയ ക്ലാസിക്കുകളിൽ 10 തവണയും വിജയം റയലിനൊപ്പമായിരുന്നു. അതോടൊപ്പം ബാഴ്സയുടെ മറ്റൊരു റെക്കോർഡ് മറികടക്കാനും കൂടിയാകം റയൽ കളത്തിലെത്തുക. ഒരു കളികൂടി തോൽക്കാതിരുന്നാൽ സ്പാനിഷ് ലാലിഗയിലെ അപരാജിത റെക്കോഡിനൊപ്പമെത്താൽ റയൽ മഡ്രിഡിന് കഴിയും. 42 തുടർമത്സരങ്ങളിലാണ് ടീം തോൽവിയറിയാതെ കുതിക്കുന്നത്.

എന്നാൽ, ഈ റെക്കോഡ് നിലവിൽ ബാഴ്‌സയുടെ പേരിലാണ്. 2017 മുതൽ 2018 വരെയുള്ള കാലയളവിൽ 43 മത്സരങ്ങൾ പരാജയമറിയാതെ കളിച്ചാണ് ബാഴ്‌സ റെക്കോഡിട്ടത്. റയലിന് ഈ റയലിന് ഈ റെക്കോഡിനൊപ്പമെത്തണമെങ്കിൽ ബാഴ്‌സയ്ക്കെതിരേ തോൽക്കാതിരിക്കണം. എന്നാൽ മികച്ച ഫോം തുടരാനും ഈ റെക്കോർഡ് കാക്കാനുമായിരിക്കും ബാഴ്സ ശ്രമിക്കുക.

ഈ സീസണിൽ 10 മത്സരത്തിൽ നിന്നും ബാഴ്സ ഒമ്പത് മത്സരം വിജയിക്കുകയും ഒരെണ്ണം തോൽക്കകയും ചെയ്തപ്പോൾ റയൽ ഏഴ് മത്സരത്തിൽ വിജയിക്കുകയും ഒരു മത്സരം സമനിലയാകുകയും ചെയ്തു.

webdesk13: