X

എല്‍ക്ലാസിക്കോ; കാറ്റാലന്മാര്‍ക്ക് ക്രിസ്മസ് സമ്മാനവുമായി ബാഴ്‌സ (3-0)

മാഡ്രിഡ്: വീറും ആവേശവും നെഞ്ചിടിപ്പും നല്‍കിയ ലോകക്ലബ് ഫുട്ബോളിലെ ഏറ്റവും ഗ്ലാമര്‍ പോരാട്ട എല്‍ക്ലാസിക്കോ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിനെ അവരുടെ മണ്ണില്‍ തന്നെ തകര്‍ത്തെറിഞ്ഞ് ബാഴ്‌സ. എതിരാല്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് റയലിനെ മെസിയുടെ കാറ്റാലന്‍പറ്റം തകര്‍ത്തത്. ബാഴ്‌സക്കായി മെസ്സി, സുവാരസ്, അലക്‌സ് വിദാല്‍ എന്നിവരാണ് വല കുലുക്കിയത്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് ബാഴ്‌സയുടെ മൂന്ന് ഗോളുകളും.

ഇരു വലകളിലും ഗോള്‍മുഴക്കങ്ങള്‍ സൃഷ്ടിച്ച ആദ്യ പകുതിക്ക് ശേഷം തുടര്‍ ഗോളുമായി ബാഴ്‌സയുടെ കിടിലന്‍ പ്രകടനമാണ് രണ്ടാം പകുതിയില്‍ കണ്ടത്. രണ്ടാം പകുതിയില്‍ ഒമ്പതു മിനുട്ടിനുള്ളിലാണ് റയലിന്റെ തട്ടകത്തില്‍ ബാഴ്‌സ വലകുലുക്കിയത്. സെര്‍ജിയോ റോബര്‍ട്ടോയുടെ കിടിലന്‍ അസിസ്റ്റില്‍ സുവാരസാണ് റയലിന്റെ വലയിളക്കിയത്.

മനോഹരമായി വെട്ടിത്തിരിയലിലൂടെ റയലിന്റെ ബോക്‌സിലേക്ക് മുന്നേറിയ റാക്കിറ്റിച്ച് ഇടതുവിങിലെ സര്‍ജിയോക്ക് കൈമാറിയ ബോളാണ് കളിയില്‍ ബാഴ്‌സക്ക് മുന്നേറ്റം നേടിക്കൊടുത്തത്.
ആദ്യ ഗോള്‍ വീണ് പത്ത് മിനിറ്റിനകമായിരുന്നു ബാഴ്‌സ രണ്ടാം ഗോള്‍ നേട്ടവും. റയല്‍ ഗോള്‍മുഖത്ത് നടന്ന കൂട്ടപൊരിച്ചിലിനിടയില്‍ പന്ത് വലയില്‍ എത്തിയെങ്കിലും റയല്‍ താരം കര്‍വാഹല്‍ പന്ത് കൈകൊണ്ട് തടുത്തതിനെ തുടര്‍ന്നു റഫറി പെനാല്‍റ്റി സ്‌പോട്ടിലേക്ക് വിരല്‍ചൂണ്ടി. കിക്കെടുത്ത മെസി ഗോള്‍ സ്വന്തമാക്കുകയായിരുന്നു. പന്ത് കൈകൊണ്ട് തടുത്തതിന് കര്‍വാഹലിന് ചുവപ്പ് കാര്‍ഡ് ലഭിച്ചു റയല്‍ പത്തുപേരായി ചുരുങ്ങി.

എല്‍ക്ലാസിക്കോയുടെ ആദ്യ പകുതി സമനിലയിലാണ്  പിരിഞ്ഞത്. തുടക്കത്തില്‍ ബാഴ്‌സ അല്‍പം പ്രതിരോധത്തിലേക്ക് നീങ്ങിയാണ് കളിച്ചത്. കളിയുടെ തുടക്കത്തില്‍ കളത്തില്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും റയല്‍ ഗോള്‍ നേടുന്നതില്‍ പരാജയപ്പെടുകയായിരുന്നു. സൂപ്പര്‍ താരം ഗാരെത് ബെയ്ല്‍ ഇല്ലാതെയാണ് സിദാന്‍ ടീമിനെ ഇറക്കിയത്. എന്നാല്‍ ബാലന്‍ഡിയോര്‍ ജേതാവ് ക്രിസ്റ്റ്യോനെയോ തേടി നിരവധി അവസരങ്ങളാണ് എത്തിയത്. മത്സരം തുടങ്ങി അല്‍പസമയത്തിനകം റോണോ വലകുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. എന്നാല്‍ ബാഴ്‌സ ഗോള്‍മുഖത്ത് വട്ടമിട്ട് പറക്കുന്ന ക്രിസ്റ്റ്യോനക്കും സംഘത്തിനും ഉണര്‍ന്നു പ്രവര്‍ത്തിച്ച കാറ്റലന്‍ സംഘം പിന്നീടി കനത്ത പ്രതിരോധം തീര്‍ക്കുന്നതാണ് കണ്ടത്. സ്‌ട്രൈക്കര്‍ കരീം ബെന്‍സേമക്ക് ലഭിച്ച ഹെഡറും ലക്ഷ്യത്തിലെത്തിക്കാനായില്ല.

നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 5.30നായിരുന്നു കിക്കോഫ്. സ്‌പെയ്‌നിലെ ബന്ധവൈരികളായ റയല്‍ബാര്‍സ വശിയേറിയ മത്സരത്തില്‍ തീപ്പാറുന്ന പോരാട്ടമാണ് ആദ്യ പകുതിയില്‍ ആരാധകര്‍ക്ക് നല്‍കിയത്. വിജയത്തോടെ കാറ്റലൻ ടീം ലാലീഗ പോയൻറ് ടേബിളിൽ 14 പോയൻറ് മുന്നിലെത്തി.

updating……

ഫിഫ ക്ലബ് ലോകകിരീടം ചൂടിയാണ് റയല്‍ എല്‍ ക്ലാസിക്കോയ്ക്ക് ഒരുങ്ങുന്നത്. പരിക്കിന്റെ പിടിലായി കഴിഞ്ഞ ദിവസങ്ങളില്‍ പരിശീലനങ്ങളില്‍ നിന്നു വിട്ടുനിന്ന നിലവിലെ ലോകഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ റയല്‍ നിരയില്‍ തിരിച്ചെത്തുന്നത് റയലിന് ആശ്വാസമാണ്. ചാമ്പ്യന്‍സ് ലീഗിലും മറ്റു ടൂര്‍ണമെന്റുകളിലും യഥേഷ്ടം ഗോളടിക്കുന്ന പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോയുടെ ലാലിലെ പ്രകടനം ഈ സീസണില്‍ പിന്നോട്ടുപോയത് ടീമിന്റെ പ്രകടനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ബാര്‍സക്കെരിരെ ഗോളടിച്ച് ലീഗിലെ മോശം ഫോമിന് അറുത്തിവരു്ത്താനാവും താരത്തിന്റെ ശ്രമം. വെല്‍സ് താരം ഗാരെത് ബെയ്ല്‍ ആദ്യ ഇലവനില്‍ മടങ്ങി വരുന്നതും റയല്‍ ക്യാമ്പിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്. ബെയ്ല്‍ ആദ്യ ഇലനില്‍ കളിക്കുകയാണെങ്കില്‍ പരിശീലകന്‍ സിദ്ദാന്‍ ക്രിസ്റ്റ്യാനോബെന്‍സീമബെയ്ല്‍ സഖ്യത്തെയാവും ആക്രമണത്തിന്റെ ചുമതലയേല്‍പ്പിക്കുക. സീസണിന്റെ തുടക്കത്തില്‍ സ്പാനിഷ് സൂപ്പര്‍കപ്പില്‍ ബാര്‍സയുമായി കൊമ്പുകോര്‍ത്തപ്പോള്‍ ഇരുപാദങ്ങളിലായി 51ന്റെ ജയം റയലിനൊപ്പമായിരുന്നു.

കഴിഞ്ഞ സീസണില്‍ റയലിനു അടിയറവുവെച്ച ലീഗ് കിരീടം തിരിച്ചെടുക്കാന്‍ ഒരുങ്ങിയാവും പരിശീലകന്‍ ഏര്‍ണസ്‌റ്റോ വാല്‍വെര്‍ദേ കിഴീല്‍ സൂപ്പര്‍താരം ലയണല്‍ മെസ്സിയും സംഘവും ഇന്ന് സാന്റിയാഗോയിലിറങ്ങുക. ലീഗില്‍ അപരാജിത കുതിപ്പു തുടരുന്ന ബാര്‍സക്ക് റയലുമായി ഇപ്പോള്‍ 11 പോയന്റിന്റെ വ്യക്തമായ ലീഡാണുള്ളത്. ഇന്നത്തെ മത്സരം ജയിച്ചാല്‍ കിരീടം തിരിച്ചു പിടിക്കാന്‍ ഒരുപടി കൂടി കൂടുതല്‍ അടുക്കാനാകും ബാര്‍സയുടെ ശ്രമം. അതേസമയം പരിക്കു കാരണം നായകന്‍ ഇനിയേസ്റ്റയുടെ സേവനം ബാര്‍സ ലഭിക്കാത്തത് ടീമിന് തിരിച്ചടിയാവും. മുന്നേറ്റ നിരയില്‍ മെസ്സിക്കും ലൂയിസ് സുവാരസിനൊപ്പം നെയ്യമറിനു പകരമായി ടീമിലെത്തിച്ച ബ്രസീലിയന്‍ താരം പൗളീഞ്ഞോയായിരിക്കും പന്തു തട്ടുക. ലീഗില്‍ മൂവരുംകൂടി 29 ഗോളുകളാണ് അടിച്ചുകൂടിയത്. 14 ഗോളുമായി ലീഗില്‍ ടോപ്‌സ്‌കോററായ ലയണല്‍ മെസ്സിയുടെ പ്രകടനത്തെ തന്നെയാവും ബാര്‍സ ഇന്നു കൂടുതല്‍ ആശ്രയിക്കുക. ലീഗില്‍ അവസാനമായി ഇരുവരും റയലിന്റെ തട്ടകത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ മെസ്സിയുടെ ഇഞ്ചുറി ടൈം ഗോളില്‍ ബാര്‍സ 32ന് ജയം സ്വന്തമാക്കുകയായിരുന്നു.

chandrika: