മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ ഇ.കെ.മാജി കോവിഡ് ബാധിച്ച് മരിച്ചു. ഡല്‍ഹിയില സ്വകാര്യ ആശുപത്രിയില്‍ ഏതാനും ദിവങ്ങളായി ചികിത്സയിലായിരുന്നു. കേന്ദ്ര ഭക്ഷ്യ, സിവില്‍ സര്‍വീസ് മന്ത്രാലയത്തില്‍ അഡിഷണല്‍ സെക്രട്ടറി ആയിരുന്നു.
കേരള കേഡര്‍ ഉദ്യോഗസ്ഥനായ ഇ.കെ.മാജി 2015 ല്‍ സംസ്ഥാനത്ത് ചീഫ് ഇലക്ട്രല്‍ ഓഫീസറായി പ്രവര്‍ത്തിക്കുന്നതിനിടെയാണ് കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോയത്. തിരുവനന്തപുരം കലക്ടറായും റവന്യൂ പ്രിന്സിപ്പല്സെക്രട്ടറിയായും ജോലിചെയ്തിരുന്നു. അസം സ്വദേശിയാണ്.