Connect with us

News

ശവ്വാൽപ്പിറ കണ്ടില്ല; ഒമാനിൽ പെരുന്നാൾ തിങ്കളാഴ്ച

Published

on

മസ്കത്ത്​: ശവ്വാൽപ്പിറ കാണാത്തതിനാൽ ഒമാനിൽ പെരുന്നാൾ തിങ്കളാഴ്ചയായിരിക്കുമെന്ന് ഔഖാഫ് മതകാര്യമന്ത്രാലയം അറിയിച്ചു. വിശുദ്ധമാസം 30ഉം പൂർത്തീകരിച്ചാണ് ചെറിയ പെരുന്നാളിനെ വരവേൽക്കുന്നത്.

kerala

ഹൃദയാഘാതം; ഹജ്ജിനെത്തിയ മലയാളി തീർത്ഥാടക മക്കയിൽ മരിച്ചു

Published

on

മക്ക: സ്വകാര്യ ഗ്രൂപ്പ് വഴി ഹജ്ജിനെത്തിയ മലയാളി തീർത്ഥാടക മക്കയിൽ മരിച്ചു. മുസ്ലിം ലീഗ് മുൻ കൗൺസിലറായിരുന്ന പൊന്നാനി തെക്കേപ്പുറം സ്വദേശി മാളിയേക്കൽ അസ്മ മജീദ് (51) ആണ് മരിച്ചത്. ഈ മാസം 8ന് കോഴിക്കോട് നിന്നുള്ള സംഘത്തിലാണ് മക്കയിൽ എത്തിയത്.

ഉംറ കര്‍മ്മം പൂർത്തിയാക്കി ഹജ്ജിനായി മക്കയിൽ കഴിയവേ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നു. ഭർത്താവ്: മുൻ കൗൺസിലർ വി.പി. മജീദ്, മക്കൾ: പരേതനായ ജംഷീർ, ജസീർ, മഷ്‌ഹൂർ, അജ്മൽ. മരുമക്കൾ: സഫ്രീന, മുഫീദ, സജീന. നടപടിക്രമങ്ങൾ പൂർത്തിയാക്കി മക്കയിലെ ഷറായ കബർ സ്ഥാനിയിൽ മറവ് ചെയ്തു.

Continue Reading

kerala

ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്‌ലിംലീഗ്

Published

on

മലപ്പുറം: ശശി തരൂരിനെ കേന്ദ്രസര്‍ക്കാര്‍ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ പ്രതികരണവുമായി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളും ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയും. കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയുടെ നിലപാട് വിദേശ രാജ്യങ്ങളില്‍ വിശദീകരിക്കാന്‍ എംപിമാരെ തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ലെന്നും ഇന്ത്യയുടെ നിലപാടിനൊപ്പം നില്‍ക്കുക എന്നതാണ് ഇപ്പോള്‍ ചെയ്യേണ്ടതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

ശശി തരൂരിന്റെ പ്രശ്‌നം കോണ്‍ഗ്രസിലെ ആഭ്യന്തര വിഷയമാണെന്നും അതില്‍ ഇടപെടാനില്ലെന്നുമാണ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. ശശി തരൂര്‍ നടത്തുന്ന കാര്യങ്ങള്‍ കോണ്‍ഗ്രസ് അംഗീകരിച്ചിട്ടുണ്ടെന്നും തരൂരിന്റെ പരാമര്‍ശങ്ങളില്‍ കോണ്‍ഗ്രസ് നിലപാട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സർവ്വകക്ഷി പ്രതിനിധി സംഘത്തിന്റെ ഭാഗമാകാന്‍ ശശി തരൂരിന് കോണ്‍ഗ്രസ് അനുമതി നല്‍കി. കേന്ദ്രം നിര്‍ദേശിച്ച പ്രതിനിധികളെല്ലാം സംഘത്തില്‍ ഉണ്ടാകുമെന്ന് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് എക്‌സ് പോസ്റ്റിലൂടെ അറിയിച്ചു.

Continue Reading

kerala

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം; സമീപത്തെ കടകൾ ഒഴിപ്പിച്ചു

ആളപായമില്ലെന്നാണ് പ്രാഥമിക നി​ഗമനം

Published

on

കോഴിക്കോട്: കോഴിക്കോട് പുതിയ സ്റ്റാൻഡിൽ വസ്ത്ര വ്യാപാര കേന്ദ്രത്തിൽ വൻ തീപിടിത്തം. കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്. സമീപത്തെ കടകൾക്കും തീപിടിച്ചു.

ആളപായമില്ലെന്നാണ് പ്രാഥമിക നി​ഗമനം. അഗ്നിരക്ഷാസേനയെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് തീപടർന്നത്. കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന സ്ഥാപനത്തിനാണ് ആദ്യം തീപിടിച്ചത്. തുടർന്ന് അടുത്തുള്ള മറ്റു കടകളിലും തീ വ്യാപിക്കുകയായിരുന്നു. നാല് യൂണിറ്റ് ഫയർഫോഴ്സാണ് നിലവിൽ സ്ഥലത്തുള്ളത്. കൂടുതൽ യൂണിറ്റുകൾ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

Continue Reading

Trending