റിയാദ്: ജിദ്ദയിൽ ലാൻഡിങ്ങിനിടെ വിമാനത്തിന്റെ ടയർ പൊട്ടി തെറിച്ചു. പൈലറ്റിന്റെ മികവിൽ വൻദുരന്തം ഒഴിവായി. ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഞായറാഴ്ച്ച പുലർച്ചെ കെയ്റോയിൽ നിന്നെത്തിയ ഈജിപ്ത് എയറിന്റെ ടയർ പൊട്ടിയത്.
സഊദി സമയം അർ രാത്രി ഒന്നരയോടെ ജിദ്ദ വിമാനത്താവളത്തിലിറങ്ങിയ വിമാനത്തിന്റെ ടയർ ഉടൻ പൊട്ടിത്തെറിക്കുകയായിരുന്നു . കയ്‌റോയിൽ നിന്ന് രാത്രി ശനിയാഴ്ച്ച രാത്രി പത്ത് മണിക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തിൽ പെട്ടത്.
പൈലറ്റ് വിമാനം സുരക്ഷിതമായി ഇറക്കിയതായും. യാതക്കാർ സുരക്ഷിതരാണെന്നും ആർക്കും പരിക്കില്ലെന്നും അപകട കാരണം അന്വേഷിക്കുമെന്നും ഈജിപ്ത് വിമാന കമ്പനി പിന്നീട് അറിയിച്ചു. ജിദ്ദ വിമാനത്താവളത്തിൽ അറ്റകുറ്റ പണികൾ പൂർത്തിയാക്കി വിമാനം പിന്നീട് സർവീസ് തുടരും.