ഉത്തരാഖണ്ഡ് സില്‍ക്യാര തുരങ്കത്തില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള ശ്രമം 11-ാം ദിവസവും തുടരുന്നു. തുരങ്കത്തിന്റെ ഇരുവശങ്ങളില്‍ നിന്നുമുള്ള ഡ്രില്ലിംഗ് പുരോഗമിക്കുകയാണ്. തുരങ്ക നിര്‍മാണത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. അപകടം ഉണ്ടാകുമ്പോള്‍ രക്ഷപ്പെടാനുള്ള മാര്‍ഗം ഒരുക്കുന്നതില്‍ പോലും അധികൃതര്‍ പരാജയപ്പെട്ടു എന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിംഗ്‌വി ഇന്നലെ പറഞ്ഞു.
ഗുഹാ മുഖങ്ങളില്‍ നിന്ന് തിരശ്ചീനമായി സുരക്ഷാ പാത ഒരുക്കാനുള്ള തീവ്രശ്രമത്തിലാണ് അധികൃതര്‍. തുരങ്കത്തിന്റെ ഇരുവശങ്ങളിലും ഓഗര്‍ മെഷീന്‍ ഉപയോഗിച്ചുള്ള തുരങ്കപാത ഒരുക്കുകയാണ് രക്ഷാപ്രവര്‍ത്തകര്‍. തുരങ്കത്തിന്റെ മുകളില്‍ നിന്നുള്ള രക്ഷാപാത ഒരുക്കുന്ന പ്രവര്‍ത്തികളും ഇന്ന് ആരംഭിക്കും. കഴിഞ്ഞ ദിവസം സ്ഥാപിച്ച 6 ഇഞ്ച് പൈപ്പ് വഴി കൂടുതല്‍ ഭക്ഷണ പദാര്‍ത്ഥങ്ങളും മരുന്നുകളും നല്‍കാന്‍ സാധിച്ചതായി അധികൃതര്‍ അറിയിച്ചു.