X

പ്രതികളെ രക്ഷിക്കാനാണ് ശ്രമം നടക്കുന്നത്; കൊല്‍ക്കത്തയില്‍ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ രാഹുല്‍ ഗാന്ധി

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ജൂനിയര്‍ വനിതാ ഡോക്ടറെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇരക്ക് നീതി നല്‍കുന്നതിന് പകരം പ്രതിയെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.

സമൂഹത്തിന് മാതൃകയാകുന്ന വിധത്തില്‍ പ്രതികളെ ശിക്ഷിക്കുമെന്ന് യുവഡോക്ടറുടെ കുടുംബത്തിന് രാഹുല്‍ ഗാന്ധി ഉറപ്പുനല്‍കി. കൊല്‍ക്കത്തയിലെ ഈ സംഭവം ഡോക്ടര്‍മാര്‍ക്കിടയിലും രാജ്യത്തെ സ്ത്രീകള്‍ക്കിടയിലും വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.

മെഡിക്കൽ കോളജ് പോലൊരു സ്ഥലത്ത് ഡോക്ടർമാർ സുരക്ഷിതരല്ലെങ്കിൽ പിന്നെ എങ്ങനെ മാതാപിതാക്കൾ തങ്ങളുടെ പെൺമക്കളെ പഠനത്തിനായി പുറത്തേക്ക് അയക്കും. നിർഭയ കേസിന് ശേഷം കർശന നിയമങ്ങൾ ഉണ്ടാക്കിയിട്ടും എന്തുകൊണ്ടാണ് ഇത്തരം കുറ്റകൃത്യങ്ങൾ തടയാനാകാത്തതെന്നും രാഹുൽ ചോദിച്ചു. സ്ത്രീകൾക്കെതിരെ വർധിച്ചുവരുന്ന കുറ്റകൃത്യങ്ങളിൽ പാർട്ടികളും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ഗൗരവമായ ചർച്ചകൾ നടത്തി കൃത്യമായ നടപടികൾ കൈക്കൊള്ളണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

webdesk14: