X

ഇടുക്കി അണക്കെട്ട് തുറന്നു

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി അണക്കെ് തുറന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. അഞ്ച് ഷട്ടറുകളില്‍ മധ്യഭാഗത്തെ ഷട്ടര്‍ ആണ് തുറന്നത്.

50 സെന്റീമീറ്ററാണ് ഷട്ടര്‍ ഉയര്‍ത്തുക. സെക്കന്‍ഡില്‍ 50 ഘനമീറ്റര്‍ ജലമാണ് ഒഴുക്കി വിടുക. നാല് മണിക്കൂര്‍ നേരം തുറന്നിടും. 10 മിനിറ്റ് സമയം എടുത്ത് 50 സെന്റിമീറ്റര്‍ ഷട്ടര്‍ ഉയര്‍ത്തും. ഇങ്ങനെ നാലുമണിക്കൂര്‍ സമയം വെള്ളം തുറന്നുവിടും. സെക്കന്റില്‍ 50 ക്യുബിക് മീറ്റര്‍ ജലമാണ് പുറത്തേക്ക് ഒഴുകുക. ഇങ്ങനെ 7,200,00 ക്യുബിക് മീറ്റര്‍(0.72 ദശലക്ഷം ക്യുബിക് മീറ്റര്‍) ജലം നഷ്ടമാകും.

അണക്കെട്ട് തുറക്കുന്നതിന്റെ പശ്ചാത്തലത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യം ഇടുക്കിയിലേക്ക് തിരിച്ചു. ആവശ്യമെങ്കില്‍ ഹെലികോപ്റ്റര്‍ സഹായം തേടാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കരസേനക്ക് പുറമേ, വ്യോമസേനയുടെ സഹായവും തേടിയിട്ടുണ്ട്. അതേസമയം, ആശങ്കപ്പെടാനില്ലെന്ന് എറണാംകുളം ജില്ലാഭരണകൂടം അറിയിച്ചു. നാല് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.

ചെറുതോണി ഡാമിന്റെ താഴ്ത്തുള്ളവരും ചെറുതോണി, പെരിയാര്‍ നദികളുടെ 100 മീറ്റര്‍ പരിധിയിലുള്ളവരും സംരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ ജീവന്‍ ബാബു അറിയിച്ചു. പുഴയില്‍ ഇറങ്ങുന്നതിനും, കുളിക്കുന്നതിനും, മത്സ്യം പിടിക്കുന്നതിനും, സെല്‍ഫി എടുക്കുന്നതിനും കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

chandrika: