ഇടുക്കി: കുട്ടികളെ ജനിപ്പിക്കാന്‍ കുടുംബങ്ങള്‍ മത്സരബുദ്ധി കാട്ടണമെന്ന് ഇടുക്കി രൂപതയുടെ ഇടയലേഖനം. തനിക്ക് ശേഷം ആരും പിറക്കേണ്ടെന്ന് ചിന്തിക്കുന്ന അഹങ്കാരികളും സ്വാര്‍ത്ഥരുമാണ് ജനസംഖ്യാനിയന്ത്രണത്തിന് പിന്നിലെന്നും ഇടുക്കി മെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ ഇടയലേഖനത്തില്‍ പറയുന്നു.
കുട്ടികളെ ജനിപ്പിക്കാന്‍ പ്രത്യുല്‍പ്പാദനശേഷിയുടെ അവസാനനിമിഷം വരെ ശ്രമിക്കണം. കാട്ടുപന്നികളോ തെരുവ് നായ്ക്കളോ വര്‍ദ്ധിച്ചാല്‍ വന്ധ്യംകരണം ആവശ്യപ്പെടുന്നതിനേക്കാള്‍ ശക്തമായി ചില അഹങ്കാരികള്‍ ജനസംഖ്യ നിയന്ത്രണത്തിനായി പ്രവര്‍ത്തിക്കുകയാണെന്നും പറയുന്നു.
സ്ഥിരമോ, താല്‍കാലിക മോ ആയ ജനന നിയന്ത്രണങ്ങള്‍ ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് ദുരിതപൂര്‍ണമായ ഭാവി ജീവിതമായിരിക്കുമെന്നും ഇടയലേഖനത്തില്‍ താക്കീത് നല്‍കുന്നു.