സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകര്‍ക്ക് അഞ്ചുവര്‍ഷം കൂടുമ്പോള്‍ നിര്‍ബന്ധിത സ്ഥലംമാറ്റം കൊണ്ടുവരാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. മറ്റ് സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലംമാറ്റരീതി അധ്യാപകര്‍ക്കും ബാധകമാക്കനാണ് പരിഗണന. ഇതിനായുള്ള കരടുനയം വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി. അധ്യാപകര്‍ ഒരേ സ്ഥലത്തുതന്നെ തുടരുന്നത് സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് തീരുമാനം.
ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ അഞ്ചുവര്‍ഷം കൂടുമ്പോള്‍ സ്ഥലംമാറ്റം നിലവിലുണ്ട്. പുതിയ നയം 1മുതല്‍ 10വരെ ക്ലാസുകളിലെ അധ്യാപകരെയും ഈ പരിധിയില്‍ കൊണ്ടുവരും. ജില്ലാതല പി.എസ്.സി പട്ടികയില്‍ നിന്നാണ് എല്‍പി, യുപി ഹൈസ്‌ക്കൂള്‍ എന്നിവയിലേക്ക് അധ്യാപകരെ നിയമനം നടത്തുന്നത്. ഇതുകൊണ്ട്, നിയമനം ലഭിച്ച ജില്ലയില്‍ത്തന്നെ സ്ഥലംമാറ്റം എന്ന രീതിയിലാകും പുതിയ നയം. അധ്യാപക സംഘടനകളുമായി ചര്‍ച്ച നടക്കാത്തതിനാല്‍ പരിഷ്‌കാരം പുതിയ അധ്യായന വര്‍ഷം നടപ്പാക്കുമോയെന്നു വ്യക്തമല്ല.
മൂന്നുവര്‍ഷം കൂടുബോള്‍ എന്നതാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള രീതി. അഞ്ചു വര്‍ഷത്ത് കൂടുതല്‍ ഒരു സ്ഥലത്ത് നില്‍ക്കാന്‍ പാടില്ല. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഒരിടത്ത് മൂന്നുവര്‍ഷം സര്‍വീസായാല്‍ സ്ഥലംമാറ്റം അപേക്ഷിക്കാം. 5 വര്‍ഷത്തിലൊരിക്കല്‍ നിര്‍ബന്ധിത സ്ഥലമാറ്റം ഉണ്ടാകും.