വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശപ്പിച്ചു.അതേസമയം സെക്രട്ടറിയേറ്റില്‍ കോവിഡ് വ്യാപനം രൂക്ഷം. കോവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് ഭാഗികമായി അടച്ചു. സെക്രട്ടറിയേറ്റ് ലൈബ്രറിയിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ഓഫീസിന് പുറമേ വിവിധ മന്ത്രിമാരുടെ ഓഫീസുകളിലും വിവിധ വകുപ്പുകളിലും നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.വനം ദേവസ്വം മന്ത്രിമാരുടെ ഓഫീസില്‍ കോവിഡ് സ്വീകരിച്ചതിനെത്തുടര്‍ന്ന് മൂന്ന് ദിവസം മുമ്പ് തന്നെ താല്‍ക്കാലികമായി ഓഫീസ് പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു.
ഇത്കൂടാതെ സംസ്ഥാനത്തെ പൊതു ഗതാഗത സംവിധാനത്തില്‍ പ്രധാന പങ്കുവഹിക്കുന്ന കെഎസ്ആര്‍ടിസിയിലും കോവിഡ് പ്രതിസന്ധി രൂക്ഷമാവുന്നുണ്ട്. തിരുവനന്തപുരത്ത് എണ്‍പതിലധികം ജീവനക്കാര്‍ക്കാണ് കോവിഡ് ബാധിച്ചത്. എറണാകുളം ഡിപ്പോയില്‍ 15 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വിവിധയിടങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടു കൊണ്ടിരിക്കുകയാണ്.