തെരുവിലെ ഓറഞ്ചു വില്‍പ്പനക്കാരന്റെ അറിവും കഴിവും സ്വപ്‌നവുമെല്ലാം നമ്മുടെ കണക്കുകൂട്ടലില്‍ വലിയ ഉയരത്തിലൊന്നും ആകാനിടയില്ല. ഒട്ടും അക്ഷരാഭ്യാസമില്ലാത്ത ആളാണെങ്കിലോ? പറയുകയേ വേണ്ട. എന്നാല്‍ ലോക പ്രശസ്തമായ മംഗലാപുരം ഹജബ്ബ മോഡല്‍ സ്‌കൂളിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? ഈ സ്‌കൂള്‍ ഒരു വിദ്യാലയം മാത്രമല്ല. ‘അക്ഷരങ്ങളുടെ സന്യാസി’യെന്നു വിശേഷിപ്പിക്കപ്പെട്ട ‘ഹാജബ്ബ’യെന്ന ഓറഞ്ചു വില്‍പ്പനക്കാരന്റെ ചരിത്രത്തിന്റെ ആരംഭം കൂടിയാണിത്.
മംഗലാപുരത്ത് നിന്നും ഒരു മണിക്കൂര്‍ യാത്ര ചെയ്താല്‍ ഹരേക്കള യെന്ന കന്നഡ ഗ്രാമത്തിലെത്താം. ഇവിടെയാണ് ഹാജബ്ബയെന്ന ഓറഞ്ചു വില്‍പ്പനക്കാരന്റെ വീട്. മംഗലാപുരം ടൗണില്‍ ഓറഞ്ച് വിറ്റുകിട്ടുന്ന സംഖ്യയില്‍ നിന്നു മിച്ചം വെച്ച് അക്ഷരാഭ്യാസമില്ലാത്ത തന്റെ നാട്ടിലെ കുരുന്നുകള്‍ക്കായി ആരംഭിച്ച വിദ്യാലയം ഇന്നു സര്‍ക്കാറിന്റെയും മറ്റു അഭ്യുദയകാംക്ഷികളുടെയും സംഭാവനകള്‍ കൊണ്ട് ‘ഹാജബ്ബാസ് സ്‌കൂള്‍’ പ്രശസ്തമായ വിദ്യാലയമായി മാറി. ഓറഞ്ചു വിറ്റു ദിവസേന കിട്ടുന്ന ലാഭവിഹിതമായ എഴുപത് രൂപ സമാഹരിച്ച് ഒരു ഒറ്റമുറി വിദ്യാലയം തുടങ്ങുകയായിരുന്നു. സ്‌കൂള്‍ കാണാതെ കളിച്ചു വളരുന്ന പതിനെട്ട് കുട്ടികളായിരുന്നു ഇവിടത്തെ പഠിതാക്കള്‍. ഹാജബ്ബയുടെ വിയര്‍പ്പില്‍ വിദ്യാലയം വളര്‍ന്നു . തന്റെ വിയര്‍പ്പില്‍ പടുത്തുയര്‍ത്തിയ ഹിജബ്ബ മോഡല്‍ സ്‌കൂള്‍, സര്‍ക്കാര്‍ ഏറ്റെടുത്തു.
സ്‌കൂളിനൊപ്പം ഹാജബ്ബയും പ്രശസ്തിയുടെ പടവുകള്‍ പിന്നിട്ടു. സാമൂഹ്യപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഇസ്മത് പജീര്‍ ഹരേക്കള ഹാജബ്ബാര ജീവന ചരിത്രെ എന്ന പേരില്‍ ഹാജബ്ബയുടെ ജീവിതചരിത്രം പ്രസിദ്ധീകരിചിട്ടുണ്ട്. മാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റി അവരുടെ ജീവചരിത്രം സിലബസ്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരള സര്‍ക്കാര്‍ സിലബസ്സിലും അദ്ധേഹത്തെ പരാമര്‍ശിക്കുന്നു. 2012 നവംബറില്‍ ബി. ബി. സി ‘ഡിഹലേേലൃലറ ളൃൗശെേലഹഹലൃ’ െകിറശമി ലറൗരമശേീി റൃലമാ’ (നിരക്ഷരനായ പഴ വില്‍പ്പനക്കാരന്റെ ഇന്ത്യന്‍ വിദ്യാഭ്യാസ സ്വപ്നങ്ങള്‍ ) എന്ന പേരില്‍ അദ്ധേഹത്തെ കുറിച്ച് ലേഖനം പ്രസിദ്ധീകരിച്ചു. സി. എന്‍. എന്‍. ഐ. ബി എനും റിലയന്‍സ് ഫൗണ്ടേഷനും ‘ഞലമഹ ഒലൃീല’െ (റിയല്‍ ഹീറോസ്) എന്ന പേരില്‍ സംപ്രേഷണം ചെയ്തത് ഏറെ ശ്രദ്ധേയമായിരുന്നു. ലോക പ്രശസ്തനായി മാറിയിട്ടും ഹജബ്ബ പഴയ ഓറഞ്ചു വില്‍പ്പനക്കാരന്റെ താഴ്മയിലും വിനയത്തിലും തന്നെ. പുലര്‍ച്ചെ സ്‌കൂളില്‍ എത്തി അടിച്ചുവാരുന്നതും അതിഥികള്‍ക്ക് തെങ്ങില്‍ കയറി ഇളനീരിട്ടു കൊടുക്കുന്നതും സ്‌കൂളിന്റെ വൈസ് ചെയര്‍മാന്‍ പദവിയിലുള്ള ഹജബ്ബയാണ്. പഴയ ഓടിട്ട വീട്ടില്‍ തന്നെയാണ് ഇപ്പോഴും ജീവിതം. കുടുംബം കഴിയുന്നത് ഭാര്യയുടെ ബീഡി തെറുപ്പ് ജോലി കൊണ്ടും കൂടിയായിരുന്നു. ഏക മകളുടെ ചികിത്സാചെലവിനു ബുദ്ധിമുട്ടുമ്പോഴും സാധാരണക്കാരന്റെ വേഷത്തിലും വിനയത്തിലും കഴിയുന്ന ഹജബ്ബ കൈ നീട്ടിയത് സ്‌കൂളിനു വേണ്ടി മാത്രം. മുക്കം നെല്ലിക്കാപ്പറമ്പ് ഗ്രീന്‍ വാലി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നാളെ നടക്കുന്ന അക്കാദമി ഫോര്‍എക്‌സലന്‍സ് പ്രഖ്യാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായിട്ടാണ് ഹരേക്കള ഹജബ്ബ കേരളത്തില്‍ എത്തുന്നത്.