ഇഡി ഡയറക്ടർ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി നീട്ടുന്നതില്‍ കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. ഈ പദവിയിലേക്ക് പരിഗണിക്കാന്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റില്‍ മറ്റ് ഉദ്യോഗസ്ഥരില്ലേയെന്ന് കോടതി ചോദിച്ചു.ഇഡി ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി മൂന്നാമതും നീട്ടുന്നതിരെ നല്‍കിയ ഹര്‍ജികളിലാണ് കേന്ദ്രത്തോട് സുപ്രീംകോടതി ചോദ്യങ്ങളുന്നുയിച്ചത്.അത്ര അനിവാര്യനായ ഉദ്യോഗസ്ഥനാണോ സഞ്ജയ് മിശ്രഎന്നും ഇഡിയെ നയിക്കാന്‍ കഴിവും പ്രാപ്തിയുമുള്ള മറ്റ് ഉദ്യോഗസ്ഥരില്ലേയെന്നുമാണ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചത്.ഒരു പ്രധാനമന്ത്രി കൊല്ലപ്പെട്ടിട്ടുകൂടി മുന്‍പോട്ട് പോയ രാജ്യമാണിതെന്നും കോടതി കേന്ദ്രത്തെ ഓർമിപ്പിച്ചു.
984 ബാച്ച് ഐആര്‍എസ് ഉദ്യോഗസ്ഥനായ സഞ്ജയ് മിശ്രയെ 2018ലാണ് ഇഡി ഡയറക്ടറായി അദ്യം നിയമിക്കുന്നത്. രണ്ടായിരത്തി ഇരുപത് നവംബറില്‍ കാലാവധി കഴിയാനിരിക്കേ ഒരു വര്‍ഷത്തേക്ക് നീട്ടി. തുടര്‍ന്ന് രണ്ടായിരത്തി ഇരുപത്തിയൊന്ന് സെപ്റ്റംബറില്‍ രണ്ട് മാസത്തേക്ക് കൂടി നീട്ടി.
പിന്നീട് സെന്‍ട്രല് വിജിലന്‍സ് കമ്മീഷന്‍ ആക്ചില്‍ ഭേദഗതി വരുത്തി കാലാവധി അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടി ഓര്‍ഡിനന്‍സും പുറത്തിറക്കിയിരുന്നു.ഇത് ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാക്കളായ രണ്‍ദീപ് സിംഗ് സുര്‍ജേവാല, ഡോ ജയ താക്കൂര്‍ എന്നിവരാണ് സുപ്രിം കോടതിയെ സമീപിച്ചത്.രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്‍റെ ഭാഗമായി കേസുകള്‍ കൊണ്ടുപോകാന്‍ സര്‍ക്കാരിന് കൂട്ടുനില്‍ക്കുന്നുവെന്ന ആക്ഷേപം ഉയർന്ന ഉദ്യോഗസ്ഥനാണ് സഞ്ജയ് മിശ്ര