എടപ്പാള്‍: മലപ്പുറം എടപ്പാളില്‍ പത്ത് വയസുകാരിക്ക് ക്രൂര മര്‍ദ്ദനം. ആക്രി സാധനങ്ങള്‍ പെറുക്കുന്നതിനിടെയാണ് നാടോടി പെണ്‍കുട്ടിക്ക് മര്‍ദ്ദനമേറ്റത്. കുട്ടിയുടെ തലക്ക് മുറിവേറ്റിട്ടുണ്ട്. മര്‍ദ്ദനമേറ്റ കുട്ടിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
അമ്മയുടെ സുഹൃത്ത് ക്രൂരമായി മര്‍ദിച്ച ഏഴു വയസുകാരന്‍ മരണത്തിനു കീഴടങ്ങിയതിനു പിന്നാലെയാണ് മറ്റൊരു വാര്‍ത്തകൂടി പുറത്തുവരുന്നത്. മര്‍ദനമേറ്റ് ആസ്പത്രിയിലായി പത്താംദിവസമാണ് തൊടുപുഴയിലെ കുരുന്നുജീവന്‍ പൊലിഞ്ഞത്. രാവിലെ 11.35ന് മരണം സ്ഥിരീകരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
മാര്‍ച്ച് 28ന് പുലര്‍ച്ചെ വീട്ടില്‍വെച്ചു ക്രൂരമായ മര്‍ദനത്തിന് ഇരയായ കുട്ടിയുടെ തലയോട്ടി നീളത്തില്‍ പൊട്ടിയിരുന്നു. കുട്ടിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ചതായി ഡോക്ടര്‍മാര്‍ നേരത്തെ അറിയിച്ചിരുന്നു. ഇതു വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ വിഫലമായി. വെന്റിലേറ്ററില്‍ തുടരുകയായിരുന്നെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു.