ന്യൂഡല്‍ഹി∙ അറസ്റ്റില്‍നിന്ന് സംരക്ഷണം വേണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി നിരസിച്ചതിനു പിന്നാലെ സെർച്ച് വാറന്റുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് സംഘം. ഡല്‍ഹി മദ്യനയക്കേസില്‍ ചോദ്യം ചെയ്യുന്നതിനു വേണ്ടിയാണ് ഇ.ഡി. സംഘം എത്തിയിരിക്കുന്നത്.
12 ഉദ്യോഗസ്ഥരടങ്ങുന്ന ഇഡി സംഘം കെജരിവാളിന്റെ ഡല്‍ഹിയിലെ വസിയില്‍ എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. വീടിന് പുറത്ത് വലിയ പൊലീസ് സന്നാഹവുമുണ്ട്. മദ്യനയഅഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇ.ഡി. എട്ടു തവണ സമന്‍സ് അയച്ചിട്ടും കേജ്‌രിവാള്‍ ഹാജരായിരുന്നില്ല.
ലഫ്. ഗവർണറായി വി.കെ.സക്സേന ചുമതലയേറ്റതിനു പിന്നാലെയാണു ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്ന ആരോപണം അന്വേഷിക്കാൻ നിർദേശിച്ചത്. ക്രമക്കേടുണ്ടെന്നു കാട്ടി സിബിഐ പ്രാഥമിക റിപ്പോർട്ട് നൽകിയതോടെ കേസ് റജിസ്റ്റർ ചെയ്തു.