X

ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ കോടികളുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയും ആം ആദ്മിപാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയയുടെ കോടികളുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. 52.324 കോടിയുടെ സ്വത്താണ് കണ്ടുകെട്ടിയത്. വ്യവസായികളായ അമന്‍ദീപ് സിംഗ് ധാല്‍, ഗൗതം മല്‍ഹോത്ര, രാജേഷ് ജോഷി എന്നിവരുടെ സ്വത്തുക്കളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു.

സിസോദിയയുടെ ഭാര്യ സീമയുടെ ബാങ്ക് അക്കൗണ്ടുകളിലെ 11 ലക്ഷം രൂപയും കണ്ടുകെട്ടിയതായി ഇ.ഡി അറിയിച്ചു. മനീഷ് സിസോദിയയുമായി അടുപ്പമുണ്ടായിരുന്ന ഡല്‍ഹി വ്യവസായി ദിനേഷ് അറോറയെ അറസ്റ്റ് ചെയ്ത തൊട്ടടുത്തദിവസമാണ് സ്വത്തുകണ്ടുകെട്ടലുമായി ഇ.ഡി രംഗത്തെത്തിയത്.

webdesk14: